l o a d i n g

ഗൾഫ്

സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 13, 2026

റിയാദ്: സൗദി അറേബ്യയുടെ ആഭ്യന്തര വ്യോമയാന മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിതുറന്നുകൊണ്ട് 'എയര്‍എക്‌സ് ചാര്‍ട്ടര്‍' (AirX Charter) തങ്ങളുടെ സ്വകാര്യ വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട്, യാത്രക്കാരുടെ ആവശ്യാനുസരണം ലഭ്യമാകുന്ന ഈ സര്‍വീസിന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഔദ്യോഗിക പെര്‍മിറ്റ് അനുവദിച്ചു. ബിസിനസ് യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും കൂടുതല്‍ വേഗത്തിലും സുഖകരമായും സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാന്‍ ഇതോടെ അവസരമൊരുങ്ങും.

കര്‍ശനമായ സുരക്ഷാ-പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ചതിനെത്തുടര്‍ന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു. രാജ്യത്തെ പ്രമുഖ നഗരങ്ങളെയും വിമാനത്താവളങ്ങളെയും സ്വകാര്യ വിമാന സര്‍വീസുകള്‍ വഴി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം..

റിയാദിലെ അതോറിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുലൈമാന്‍ അല്‍മുഹൈമിദിയില്‍ നിന്നും എയര്‍എക്‌സ് സി.ഇ.ഒ ഹുസാം ഹസൂരി പെര്‍മിറ്റ് ഏറ്റുവാങ്ങി.

'സൗദിയെ ഒരു ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമായും വ്യോമയാന ഹബ്ബായും മാറ്റുക എന്ന വിഷന്‍ 2030 ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വകാര്യ വിമാന സേവനങ്ങള്‍ രാജ്യത്തെ വാണിജ്യ-ടൂറിസം മേഖലകള്‍ക്ക് വലിയ കരുത്തേകും.'
സുലൈമാന്‍ അല്‍മുഹൈമിദി പറഞ്ഞു.

നിലവിലുള്ള ഷെഡ്യൂള്‍ഡ് വിമാനങ്ങളെ മാത്രം ആശ്രയിക്കാതെ, ബിസിനസ് ഗ്രൂപ്പുകള്‍ക്കും വിഐപികള്‍ക്കും തങ്ങളുടെ സമയക്രമത്തിനനുസരിച്ച് സ്വകാര്യ വിമാനങ്ങള്‍ ബുക്ക് ചെയ്യാം. ഇത് യാത്രയിലെ ഫ്‌ലെക്‌സിബിലിറ്റി വര്‍ദ്ധിപ്പിക്കുകയും സമയം ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യും.

ലോകത്തെ മുന്‍നിര ഓപ്പറേറ്റര്‍മാര്‍ സൗദി വിപണിയിലേക്ക് എത്തുന്നതോടെ ഈ മേഖലയില്‍ കൂടുതല്‍ മത്സരവും ഗുണമേന്മയുള്ള സേവനങ്ങളും ഉറപ്പാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026