l o a d i n g

കേരള

വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 13, 2026

തിരുവനന്തപുരം: മരണത്തിന് വിട്ടുകൊടുക്കാതെ നാലുപേര്‍ക്ക് പുതുജീവന്‍ പകുത്തുനല്‍കി പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം മടങ്ങി. ലോകത്തോട് വിടപറയുമ്പോഴും അവയവദാനത്തിലൂടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവെന്ന വലിയ നിയോഗവുമായാണ് ഈ കുഞ്ഞുമാലാഖ യാത്രയാകുന്നത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ എബ്രഹാമിന്റെയും മകള്‍ ആലിന്റെ വിയോഗം നാടിന് നോവാകുമ്പോഴും, ആ മാതാപിതാക്കള്‍ എടുത്ത തീരുമാനം നാല് കുടുംബങ്ങള്‍ക്കാണ് വെളിച്ചമായത്.

കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് എംസി റോഡിലുണ്ടായ വാഹനാപകടമാണ് ആലിന്റെ ജീവന്‍ കവര്‍ന്നത്. പള്ളം ബോര്‍മ കവല ജങ്ഷന് സമീപം നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ തിരുവല്ലയിലെയും ചങ്ങനാശ്ശേരിയിലെയും ആശുപത്രികള്‍ പിന്നിട്ട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ തീവ്രശ്രമങ്ങളെയും പ്രാര്‍ത്ഥനകളെയും വിഫലമാക്കി കഴിഞ്ഞ ദിവസം ഉച്ചയോടെ കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

കടുത്ത വേദനയ്ക്കിടയിലും മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ പിതാവ് കാണിച്ച വലിയ മനസ്സ് അവയവദാന ചരിത്രത്തില്‍ പുതിയൊരു അധ്യായമായി. സര്‍ക്കാര്‍ ഏജന്‍സിയായ കെസോട്ടോ (K-SOTTO) വഴിയാണ് അവയവ കൈമാറ്റം ഏകോപിപ്പിച്ചത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തു വയസ്സുകാരന് ആലിന്റെ രണ്ട് വൃക്കകളും മാറ്റിവെക്കും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കായി കരള്‍ നല്‍കും. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൈമാറി. കണ്ണുകള്‍ നേത്ര ബാങ്കിനും നല്‍കി.

സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയിലും മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കള്‍ സമൂഹത്തിന് വലിയൊരു മാതൃകയാണ് നല്‍കുന്നത്. ആ കുരുന്നു ജീവന്‍ അസ്തമിച്ചെങ്കിലും, ഇനി നാലുപേരുടെ ജീവിതത്തിലൂടെയും കാഴ്ചകളിലൂടെയും ആലിന്‍ ഈ മണ്ണില്‍ ജീവിക്കും.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026