l o a d i n g

കേരള

അഗത്തിയുടെ മണ്ണും കൂരയും നഷ്ടമാകുമോ? കേന്ദ്ര നീക്കത്തിനെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ച് ഹംദുള്ള സയീദ് എം.പി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 14, 2026

കോഴിക്കോട്: ലക്ഷദ്വീപിലെ അഗത്തിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വന്‍തോതിലുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ പ്രതിഷേധിച്ച് ഹംദുള്ള സയീദ് എം.പി രംഗത്ത്. ജനവാസമുള്ള അഗത്തി ദ്വീപില്‍ നിന്നും ജനങ്ങളെ കുടിയിറക്കുന്ന നടപടികള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് അദ്ദേഹം ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

ടൂറിസം വികസനത്തിനും വ്യോമസേനയുടെ യൂണിറ്റ് സ്ഥാപിക്കുന്നതിനുമായി ഈ വര്‍ഷം ജനുവരിയില്‍ രണ്ട് വിജ്ഞാപനങ്ങളാണ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത്. ഏകദേശം 8,500 ആളുകള്‍ മാത്രം താമസിക്കുന്ന, വെറും 2.7 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള അഗത്തിയില്‍ ഇത്ര വലിയ ഭൂമി ഏറ്റെടുക്കല്‍ നടത്തുന്നത് ജനങ്ങളെ വഴിയാധാരമാക്കുമെന്ന് എം.പി ചൂണ്ടിക്കാട്ടി.

പദ്ധതി നടപ്പിലായാല്‍ 31 വീടുകള്‍ പൂര്‍ണ്ണമായും പൊളിച്ചുനീക്കേണ്ടി വരും. 60 റിസോര്‍ട്ടുകളും ഹട്ടുകളും വരുമാന മാര്‍ഗമായ കടകളും നഷ്ടമാകും. 160 ഓളം കുടുംബങ്ങള്‍ കുടിയിറക്കല്‍ ഭീഷണിയിലുമാണ്.

തദ്ദേശവാസികളുമായോ ഗ്രാമസഭകളുമായോ യാതൊരു ആലോചനയും നടത്താതെയാണ് ഭരണകൂടം ഏകപക്ഷീയമായി മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഗോത്രവര്‍ഗ മേഖലകളില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ കമ്മ്യൂണിറ്റി സമ്മതം വേണമെന്ന 2013-ലെ കേന്ദ്ര നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് ഇവിടെ നടക്കുന്നത്.

'ദേശീയ സുരക്ഷയുടെ പേരില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തരുത്. അഗത്തിക്ക് പകരം ജനവാസമില്ലാത്ത മറ്റ് ദ്വീപുകള്‍ ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണം' - ഹംദുള്ള സയീദ് എം.പി ആവശ്യപ്പെട്ടു.

വന്‍തോതിലുള്ള കോണ്‍ക്രീറ്റ് നിര്‍മ്മാണങ്ങള്‍ അഗത്തിയിലെ ലോലമായ പവിഴപ്പുറ്റുകളെയും പരിസ്ഥിതിയെയും തകര്‍ക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. തീരദേശ ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മ്മാണങ്ങള്‍ക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാനുള്ള നീക്കത്തിലാണ് ദ്വീപ് നിവാസികള്‍.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026