l o a d i n g

വേള്‍ഡ്

റഷ്യന്‍ മുന്‍ ഗതാഗത മന്ത്രി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്ത നിലയില്‍

Thumbnail

മോസ്‌കോ: റഷ്യയുടെ മുന്‍ ഗതാഗത മന്ത്രിയെ കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യാണെന്ന് സംശയിക്കുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗതാഗത മന്ത്രിയായിരുന്ന റോമന്‍ സ്റ്റാരോവോട്ടിനെ (53) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെയാണ് പുടിന്‍ സ്റ്റാരോവോട്ടിനെ പുറത്താക്കിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. നൊവ്ഗൊരോഡ് മേഖലയുടെ ഗവര്‍ണറായിരുന്ന ആന്‍ഡ്രെ നിക്ടിന് ആക്ടിങ് ഗതാഗത മന്ത്രിയായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. 2024 മേയ് മാസത്തിലാണ് റോമന്‍ സ്റ്റാരോവോട്ട് മന്ത്രി സ്ഥാനത്തെത്തുന്നത്. അതിന് മുമ്പ് തെക്കന്‍ റഷ്യന്‍ കുര്‍സ്‌ക് മേഖലയിലെ ഗവര്‍ണറായിരുന്നു.

മോസ്‌കോയുടെ പ്രാന്തപ്രദേശമായ ഓഡിന്റ്സോവോയില്‍ കാറിനുള്ളില്‍ സ്റ്റാരോവായിറ്റിന്റെ മൃതദേഹം കണ്ടെത്തിയതായി റഷ്യയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിയേറ്റ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയതെന്നും പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് തെളിഞ്ഞതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അവര്‍ വെളിപ്പെടുത്തി.

അതേസമയം, സ്റ്റാരോവോട്ടിന്റെ പുറത്താക്കലിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടിട്ടില്ലെങ്കിലും റഷ്യയിലെ യാത്രാ ദുരുതമാണ് പുറത്താക്കലിന് കാണമെന്ന് സൂചനയുണ്ട്. യുക്രൈന്‍ യുദ്ധത്തിനിടെ റഷ്യയില്‍ ഡ്രോണ്‍ ആക്രമണ ഭീഷണിയുണ്ടായിരുന്നു. ഇതിന് പിന്നാലെ ഈ മാസം അഞ്ച്,ആറ് തീയതികളില്‍ മൂന്നൂറോളം വിമാനങ്ങള്‍ രാജ്യത്ത് റദ്ദാക്കിയിരുന്നു. നിരവധി വിമാനങ്ങള്‍ വഴി തിരിച്ചു വിടുകയും വൈകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഗതാഗത മന്ത്രിയെ നീക്കം ചെയ്തത്. ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണവും സ്റ്റാറോവോട്ടിനെതിരെ ഉയര്‍ന്നിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല, അന്വേഷണം തുടരുകയാണ്.

Latest News

 പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
April 21, 2026
 ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
April 21, 2026
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
April 21, 2026
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
April 21, 2026
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
April 21, 2026
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
April 21, 2026
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
April 21, 2026
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
April 21, 2026
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
April 20, 2026
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
April 20, 2026