വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി പിണങ്ങിയ ഇലോണ്‍ മസ്‌ക് പുതിയ പാര്‍ട്ടി രൂപീകരിച്ചു. 'അമേരിക്ക പാര്‍ട്ടി' എന്ന് പേരിട്ട പാര്‍ട്ടി പ്രഖ്യാപനം ട്രംപുമായി തെറ്റി ആഴ്ചകള്‍ക്കു ശേഷണാണ് മസ്‌ക് നടത്തിയിട്ടുള്ളത്. സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിലായിരുന്നു 'അമേരിക്ക പാര്‍ട്ടി' എന്ന് പേരിട്ട പാര്‍ട്ടിയുടെ പ്രഖ്യാപനം.
ജനത്തിന് സ്വാതന്ത്ര്യം തിരിച്ച് നല്‍കാനാണ് പുതിയ പാര്‍ട്ടിയെന്നും റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ ജനത്തെ വഞ്ചിക്കുകയാണെന്നും മസ്‌ക് പറഞ്ഞു.
പ്രസിഡന്റ് ട്രംപിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' സെനറ്റില്‍, വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിന് പിന്നാലെയാണ് ഇലോണ്‍ മസ്‌ക് യുഎസ് രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
ട്രംപിന്റെ ബില്‍ സെനറ്റില്‍ പാസാക്കിയാല്‍, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ക്ക് പകരമായി താന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളെ അടുത്ത തെരഞ്ഞെടുപ്പില്‍ നിലം തൊടീക്കില്ലെന്നും മസ്‌ക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
ധൂര്‍ത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണസംവിധാനത്തിലാണ് ജീവിക്കുന്നതെന്നും ജനാധിപത്യത്തിലല്ലെന്നും മസ്‌ക് കുറ്റപ്പെടുത്തിയിരുന്നു.
Related News