ജൂലൈ അഞ്ച് ശനിയാഴ്ച പുലര്‍ച്ചെ ജപ്പാന്‍ വന്‍ ദുരന്തത്തിന് സാക്ഷ്യം വഹിക്കുമെന്ന ബാബ വാംഗ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനം പാളി. വാഗംയുടെ പ്രവചനം ഫലിക്കുമെന്ന വിശ്വാസത്തില്‍ ജപ്പാന്‍ ജനത ആശങ്കയിലായിരുന്നു. സര്‍ക്കാരും മുന്നൊരുക്കങ്ങള്‍ നടത്തി. ജപ്പാനിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കുത്തനെ ഇടിയുകയും ചെയ്തു. ഇതുമൂലം ആ രാജ്യത്തെ സമ്പദ്വ്യവസ്ഥക്ക് കോടികളുടെ നഷഅമാണുണ്ടായത്. പ്രവചനം ഫലിച്ചാല്‍ നേരിടാനായി ജപ്പാന്‍ സ്വീകരിച്ച മുന്നൊരുക്കങ്ങള്‍ക്ക് ചെലവഴിച്ച കോടികളും ഇതിനു പുറണെയാണ്.
പ്രവചനം നിലനില്‍ക്കെ സമീപ ദിവസങ്ങളില്‍ ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ ദ്വീപായ ടൊകാരയില്‍ അഞ്ഞൂറോളം ചെറുചലനങ്ങളുണ്ടായത് ആശയങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍ തത്സുകി പ്രവചിച്ചതു പോലെ വലിയ സുനാമിയിലേക്കോ ദുരന്തത്തിലേക്കോ നയിക്കുന്ന വന്‍ ഭൂചലനമോ സുനാമിയോ ഉണ്ടായില്ല. എല്ലായിടത്തും ജനങ്ങള്‍ സുരക്ഷിതരാണെന്ന ആശ്വാസ വാര്‍ത്തയാണ് ജപ്പാനില്‍നിന്ന് വരുന്നത്. എന്നാല്‍ അഗ്‌നിപര്‍വതങ്ങള്‍ ധാരാളമുള്ള 'പസഫിക് റിങ് ഓഫ് ഫയറി'ല്‍ സ്ഥിതിചെയ്യുന്ന ജപ്പാനില്‍ എപ്പോള്‍ വേണമെങ്കിലും പ്രകൃതി ദുരന്തമുണ്ടാകാം എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.
ജപ്പാനില്‍ റിയോ തത്സുകി പ്രവചിച്ച ഭയാനകമായ സുനാമി ഉണ്ടായില്ലെങ്കിലും ഏതാണ്ട് അതേസമയം യു.എസിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയമുണ്ടായി 24 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. പ്രളയം വന്‍ നാശനഷ്ടമാണുണ്ടാക്കിയിട്ടുള്ളത്. തത്സുകിയുടെ പ്രവചനം ടെക്‌സസില്‍ സംഭവിച്ചെന്നാണ് തത്സുകിയെ അനുകൂലിക്കുന്ന ഒരു വിഭാഗം പറയുന്നത്.
Related News