മോസ്‌കോ: അമേരിക്കന്‍ വ്യവസായി ഇലോണ്‍ മസ്‌ക് റഷ്യയില്‍ രാഷ്ട്രീയ അഭയം തേടി എന്ന വാര്‍ത്ത റഷ്യ ഔദ്യോഗികമായി നിഷേധിച്ചു. സ്റ്റേറ്റ് ഡ്യൂമയുടെ ഡെപ്യൂട്ടി സ്പീക്കര്‍ വ്ളാഡിസ്ലാവ് ദവങ്കോവ് നടത്തിയ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് റഷ്യയുടെ നിഷേധം. ന്യൂ പീപ്പിള്‍സ് പാര്‍ട്ടി വഴി മസ്‌ക് ഔപചാരികമായി അഭയം തേടി എന്ന് ദവങ്കോവ് അവകാശപ്പെട്ടിരുന്നു.
ദവങ്കോവിന്റെ ആരോപണങ്ങളെ ക്രെംലിന്‍ വക്താവ് 'വെറും കിംവദന്തി' എന്ന് വിശേഷിപ്പിക്കുകയും, അത്തരമൊരു അഭ്യര്‍ത്ഥനക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും ദവങ്കോവിന്റെ പ്രസ്താവനയെ വിമര്‍ശിച്ചു. ഇത് 'മാന്യതയുടെ അതിരുകള്‍ക്ക് പുറത്തുള്ള' കാര്യമാണെന്നും ഔദ്യോഗിക നിലപാട് പ്രതിഫലിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
മസ്‌കിന് അഭയം നല്‍കുന്നതിനായി തന്റെ പാര്‍ട്ടി സമര്‍പ്പിച്ച അപേക്ഷ റഷ്യന്‍ അധികൃതര്‍ പരിഗണിക്കുകയാണെന്ന് ദവങ്കോവ് നേരത്തെ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക കത്ത് നല്‍കിയിട്ടുണ്ടെന്നും ഒരു മാസത്തിനുള്ളില്‍ മറുപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
Related News