l o a d i n g

വേള്‍ഡ്

ഖത്തറിന്റെ ബോയിംഗ് സമ്മാനം: ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് ട്രംപ്

Thumbnail

വാഷിംഗ്ടണ്‍- ഖത്തര്‍ സമ്മാനമായി നല്‍കിയ ബോയിംഗ് 747 വിമാനം ഭാവിയില്‍ 'എയര്‍ഫോഴ്സ് വണ്‍' ആയി മാറ്റുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് രോഷാകുലനായി പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചോദ്യം ചോദിച്ച എന്‍ബിസി റിപ്പോര്‍ട്ടറെ 'മോശക്കാരന്‍', 'മതിയായ ബുദ്ധിയില്ലാത്തവന്‍' എന്നൊക്കെ അദ്ദേഹം വിമര്‍ശിച്ചു.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സംഭവം. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരായ കര്‍ഷകര്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍ പോലുള്ള പ്രധാന വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് റിപ്പോര്‍ട്ടര്‍ ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. എന്‍ബിസിയെ 'നാണംകെട്ട' ചാനലെന്ന് വിശേഷിപ്പിച്ച ട്രംപ്, അതിന്റെ മാതൃകമ്പനിയുടെ സിഇഒയും ചെയര്‍പേഴ്സനുമായ ബ്രയാന്‍ റോബര്‍ട്ട്സിനെതിരെ അന്വേഷണം വേണമെന്ന് നിര്‍ദ്ദേശിച്ചു.

ജെറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ട്രംപ് പൊട്ടിത്തെറിച്ചു: 'നിങ്ങളെന്താണ് ഈ പറയുന്നത്...? നിങ്ങള്‍ ഇവിടെ നിന്ന് പോകണം... ഇതിന് ഖത്തറി ജെറ്റുമായി എന്ത് ബന്ധം? അവര്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് എയര്‍ഫോഴ്സിന് ഒരു ജെറ്റ് നല്‍കുന്നു, അത് വലിയ കാര്യമാണ്... നമ്മള്‍ മറ്റ് പല കാര്യങ്ങളും സംസാരിക്കുകയാണ്, ഈ എന്‍ബിസി ഇപ്പോള്‍ കണ്ട വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ ഒരു മോശം റിപ്പോര്‍ട്ടറാണ്. ഒന്നാമത്, ഒരു റിപ്പോര്‍ട്ടറാകാന്‍ നിങ്ങള്‍ക്ക് കഴിവില്ല. നിങ്ങള്‍ക്ക് വേണ്ടത്ര ബുദ്ധിയില്ല.'

'നിങ്ങള്‍ എന്‍ബിസിയിലെ നിങ്ങളുടെ സ്റ്റുഡിയോയിലേക്ക് മടങ്ങണം, കാരണം ബ്രയാന്‍ റോബര്‍ട്ട്സും ആ സ്ഥലം നടത്തുന്നവരും അന്വേഷിക്കപ്പെടണം. അവര്‍ ആ ചാനല്‍ നടത്തുന്ന രീതി വളരെ മോശമാണ്. നിങ്ങള്‍ ഒരു നാണക്കേടാണ്. നിങ്ങളില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങളൊന്നും വേണ്ട,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ നല്‍കിയ സമ്മാനത്തെ ട്രംപ് ന്യായീകരിച്ചു. 'എന്നാല്‍ നിങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് എയര്‍ഫോഴ്സിന് നല്‍കിയ ഒരു ജെറ്റിനെക്കുറിച്ച് സംസാരിക്കുന്നത് വളരെ നല്ല കാര്യമാണ്. ജെറ്റിന് പുറമെ 5.1 ട്രില്യണ്‍ ഡോളര്‍ നിക്ഷേപവും അവര്‍ നല്‍കി,' അദ്ദേഹം പറഞ്ഞു.

പ്രതിരോധ വകുപ്പ് വക്താവിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഖത്തറില്‍ നിന്ന് ഒരു ബോയിംഗ് 747 വിമാനം സ്വീകരിച്ചിരുന്നു. സുരക്ഷക്കും മറ്റ് സജ്ജീകരണത്തിനുമായി വിപുലമായ മാറ്റങ്ങള്‍ക്ക് ശേഷം ഈ വിമാനം പ്രസിഡന്റ് ട്രംപിന് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ, പെന്റഗണ്‍ വക്താവ് സീന്‍ പാര്‍നെല്‍ വിമാനം സ്വീകരിച്ചതായി സ്ഥിരീകരിച്ചിരുന്നു. കൈമാറ്റം എല്ലാ യുഎസ് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ചാണെന്നും, പ്രസിഡന്‍ഷ്യല്‍ ഗതാഗത ആവശ്യങ്ങള്‍ക്കായി വിമാനം ശരിയായ രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് പ്രതിരോധ വകുപ്പ് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ട്രൂത്ത് സോഷ്യല്‍ എന്ന സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞത്, ജെറ്റ് 'എനിക്കുള്ളതല്ല!', അത് 'ഒരു രാജ്യത്തിന്റെ സമ്മാനമാണ്' എന്നാണ്. 'ബോയിംഗ് 747 യുണൈറ്റഡ് സ്റ്റേറ്റ്സ് എയര്‍ഫോഴ്സ്/പ്രതിരോധ വകുപ്പിന് നല്‍കുന്നതാണ്, എനിക്കല്ല! നമ്മള്‍ വര്‍ഷങ്ങളായി വിജയകരമായി സംരക്ഷിക്കുന്ന രാജ്യമായ ഖത്തറില്‍ നിന്നുള്ള സമ്മാനമാണിത്. ഡെലിവറി വൈകുന്ന നമ്മുടെ പുതിയ ബോയിംഗുകള്‍ വരുന്നതുവരെ ഇത് താല്‍ക്കാലിക എയര്‍ഫോഴ്സ് വണ്‍ ആയി നമ്മുടെ സര്‍ക്കാര്‍ ഉപയോഗിക്കുമെന്നും ട്രംപ് പ്രസ്താവിച്ചു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025