വാഷിംഗ്ടണ്‍ ഡി.സി.- റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണികളെ നിര്‍വീര്യമാക്കാന്‍ ലക്ഷ്യമിടുന്ന, അത്യാധുനിക 'ഗോള്‍ഡന്‍ ഡോം' മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ രൂപരേഖയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കി. തന്റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും, സ്പേസ് ഫോഴ്സ് ജനറല്‍ മൈക്കിള്‍ ഗെറ്റ്‌ലെയ്നെ പദ്ധതിയുടെ തലവനായി നിയമിക്കുകയും ചെയ്തു.
ഈ വര്‍ഷം ജനുവരിയില്‍ വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രസിഡന്റ് ട്രംപ് മിസൈല്‍ പ്രതിരോധ സംവിധാനം സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകള്‍ പുറത്തുവിട്ടത്. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള 'പുതിയ തലമുറ' വ്യോമ ഭീഷണികളെ ചെറുക്കാന്‍ ഈ സംവിധാനം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഏകദേശം 175 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ മാനേജരായി യുഎസ് സ്പേസ് ഫോഴ്സ് ജനറല്‍ മൈക്കിള്‍ ഗെറ്റ്‌ലെയ്നെ ട്രംപ് നിയമിച്ചു. പ്രസിഡന്റിന്റെ സൈനിക ആസൂത്രണങ്ങളുടെ മുഖ്യ സൂത്രധാരനായാണ് ഗെറ്റ്‌ലെയ്ന്‍ അറിയപ്പെടുന്നത്.
വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കവെ, 'ഗോള്‍ഡന്‍ ഡോം നമ്മുടെ രാജ്യത്തെ സംരക്ഷിക്കും' എന്ന് ട്രംപ് പറഞ്ഞു. കാനഡയും ഈ പദ്ധതിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും മന്ത്രിമാരും അമേരിക്കയുമായി പുതിയ സുരക്ഷാ-സാമ്പത്തിക ബന്ധം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് കാര്‍ണിയുടെ ഓഫീസ് അറിയിച്ചു.
Related News