ബര്‍ലിന്‍: ലുഫ്താന്‍സ വിമാനം പൈലറ്റില്ലാതെ ആകാശത്ത് പറന്നത് പത്തു മിനിറ്റ്. 2024 ഫെബ്രുവരി 17ന് ആണ് സംഭം. സ്പാനിഷ് അതോറിറ്റിയുടെ അന്വേഷണത്തിനിടെയാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവന്നത്. സഹപൈലറ്റ് ബോധരഹിതനായതിനെ തുടര്‍ന്നായിരുന്നു വിമാനം ആകാശത്ത് തനിയ പറന്നത്്. തനിയെ പറന്ന സമയത്ത് 199 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.
ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് സ്‌പെയിനിലെ സെവില്ലിലേക്ക് പോകുകയായിരുന്നു ലുഫ്താന്‍സ വിമാനം. പൈലറ്റ് ശുചിമുറിയില്‍ പോയ സമയത്ത് കോക്ക്പിറ്റില്‍ വച്ച് സഹപൈലറ്റ് ബോധരഹിതനാകുകയായിരുന്നു. തുടര്‍ന്ന് 10 മിനിറ്റ് നേരം പൈലറ്റിന്റെ നിയന്ത്രണത്തിലല്ലാതെ എയര്‍ബസ് എ321 വിമാനം പറന്നു. സഹപൈലറ്റ് അബോധാവസ്ഥയിലായ സമയത്ത് വിമാനം ഓട്ടോപൈലറ്റ് മോഡിലേക്കു മാറിയതിനാലാണ് അപകടം ഒഴിവായത്.
ശുചിമുറിയില്‍നിന്നു തിരികെ വന്ന പൈലറ്റ് കോക്പിറ്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സഹപൈലറ്റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഒടുവില്‍, അടിയന്തിര ഘട്ടത്തില്‍ വാതില്‍ തുറക്കാന്‍ അനുവദിക്കുന്ന കോഡ് ടൈപ്പ് ചെയ്താണ് പൈലറ്റ് കോക്പിറ്റികടന്നത്. ഈ സമയമാണ് സഹപൈലറ്റ ബോധരഹിതനായി ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ വിമാനം മാഡ്രിഡില്‍ അടിയന്തിരമായി ഇറക്കി. തുടര്‍ന്ന് അബോധാവസ്ഥയിലായ സഹപൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Related News