ലാഹോര്‍: പാകിസ്താനിലെ കിഴക്കന്‍ നഗരമായ ലാഹോറില്‍ മൂന്നിടത്ത് സ്‌ഫോടനം. വോള്‍ട്ടന്‍ എയര്‍ഫീല്‍ഡിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. വാള്‍ട്ടന്‍ എയര്‍ഫീല്‍ഡിന് സമീപത്തെ ഗോപാല്‍ നഗര്‍, നസീറാബാദ് ഏരിയയിലാണ് സ്‌ഫോടനങ്ങള്‍ നടന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
ആദ്യ സ്‌ഫോടനത്തിന് പിന്നാലെ സൈറണ്‍ ശബ്ദം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. സ്‌ഫോടനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. സ്‌ഫോടനത്തിന് പിന്നാലെ വലിയ തോതില്‍ പുക ഉയരുന്നതിന്റെയും ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങി ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.
Related News