അസീര്- പ്രവിശ്യയിലെ റബൂവ സെക്ടറില് അതിര്ത്തി രക്ഷാസേനയുടെ കര പട്രോളിംഗ് സംഘം നടത്തിയ പരിശോധനയില് 36 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമം വിഫലമാക്കി. സംഭവത്തില് പ്രാഥമിക നിയമനടപടികള് പൂര്ത്തിയാക്കിയതായും പിടിച്ചെടുത്ത ലഹരിവസ്തുക്കള് തുടര്നടപടികള്ക്കായി ബന്ധപ്പെട്ട അധികൃതര്ക്ക് കൈമാറിയതായും സുരക്ഷാ വിഭാഗം അറിയിച്ചു.
മയക്കുമരുന്ന് കടത്തോ വില്പ്പനയോ ശ്രദ്ധയില്പ്പെട്ടാല് ഉടന് തന്നെ വിവരം അധികൃതരെ അറിയിക്കണമെന്ന് പൗരന്മാരോടും രാജ്യത്തുള്ള വിദേശികളോടും സുരക്ഷാ ഏജന്സികള് അഭ്യര്ത്ഥിച്ചു. വിവരങ്ങള് നല്കുന്നവരുടെ വ്യക്തിവിവരങ്ങള് പൂര്ണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും താഴെ പറയുന്ന നമ്പറുകളില് വിവരങ്ങള് കൈമാറാമെന്നും അധികൃതര് വ്യക്തമാക്കി:
911: മക്ക, മദീന, റിയാദ്, ഈസ്റ്റേണ് പ്രൊവിന്സ് (കിഴക്കന് പ്രവിശ്യ) എന്നിവിടങ്ങളില്.
999: സൗദിയിലെ മറ്റ് പ്രദേശങ്ങളില്.
994: ജനറല് ഡയറക്ടറേറ്റ് ഓഫ് ബോര്ഡര് ഗാര്ഡ്സ്.
995: ജനറല് ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കണ്ട്രോള് (അല്ലെങ്കില് 995@gdnc.gov.sa എന്ന ഇമെയില് വഴി).
Related News