l o a d i n g

ഗൾഫ്

പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി

Thumbnail
Publisher By     Staff Reporter
October 14, 2026

കൊളംബോ/റിയാദ്: സോഷ്യല്‍ മീഡിയ കമന്റിന്റെ പേരില്‍ സൗദി അറേബ്യയില്‍ പ്രവാസി ശ്രീലങ്കന്‍ യുവാവിന് വിധിച്ച വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ശ്രീലങ്കയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള കല്‍മുന സ്വദേശിയായ അനോജന്‍ ശിവരാസ (24) എന്ന യുവാവിന്റെ വധശിക്ഷയാണ് സൗദി സുപ്രീം കോടതി ഒഴിവാക്കിയത്. ശ്രീലങ്കന്‍ സര്‍ക്കാരിന്റെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും നിരന്തരമായ നിയമപോരാട്ടങ്ങള്‍ക്കും ഇടപെടലുകള്‍ക്കും ഒടുവിലാണ് ഈ ആശ്വാസവിധി. ശ്രീലങ്കന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അരുണ്‍ ഹേമചന്ദ്രയാണ് വിധി പുറത്തുവന്ന വിവരം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീലങ്കയിലുണ്ടായ ഒരു സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ രൂപപ്പെട്ട വാക്കുതര്‍ക്കമാണ് കേസിന് വഴിവെച്ചത്. ഹിന്ദു തീര്‍ഥാടനത്തിനിടെ മുസ്ലിം യുവാവ് നായയെ ചവിട്ടുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍, മറ്റൊരാള്‍ അധിക്ഷേപ കമന്റിട്ടതില്‍ പ്രകോപിതനായാണ് അനോജന്‍ പ്രവാചകനും ഇസ്ലാമിനുമെതിരെ തമിഴില്‍ അധിക്ഷേപകരമായ കമന്റിട്ടത്.

പിന്നീട് അനോജന്‍ ഈ കമന്റ് ഡിലീറ്റ് ചെയ്യുകയും മാപ്പപേക്ഷിച്ച് വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍, അതിനുമുമ്പേ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സൗദിയിലെ തൊഴിലുടമ അധികൃതര്‍ക്ക് കൈമാറുകയും തുടര്‍ന്ന് ജൂലൈയില്‍ അനോജന്‍ അറസ്റ്റിലാവുകയുമായിരുന്നു.

ആദ്യം കേസ് പരിഗണിച്ച അല്‍-അഹ്സ ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷത്തെ തടവും 30 ലക്ഷം സൗദി റിയാല്‍ (ഏകദേശം എട്ട് ലക്ഷം യു.എസ് ഡോളര്‍) പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്. എന്നാല്‍, സെപ്റ്റംബര്‍ 17-ന് സൗദി പ്രോസിക്യൂഷന്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയും, സൈബര്‍ കുറ്റകൃത്യ നിയമത്തിന് പകരം മതനിന്ദാ നിയമപ്രകാരം കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ശിക്ഷ വധശിക്ഷയായി ഉയര്‍ത്തിയത്.

വിധി റദ്ദാക്കിയ നടപടിയില്‍ വലിയ ആശ്വാസമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദി സര്‍ക്കാരിനും ഇരുരാജ്യങ്ങളിലെയും നയതന്ത്രജ്ഞര്‍ക്കും കേസില്‍ ഇടപെട്ട ലീഗല്‍ ടീമിനും ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ നന്ദി അറിയിച്ചു.

Latest News

അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
October 14, 2026
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
October 14, 2026
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
October 14, 2026
സമയ മാറ്റം കാരണം ഫ്‌ളൈറ്റ് നഷ്ടപ്പെട്ടു, യുവാവിന് നഷ്ടപരിഹാരം
സമയ മാറ്റം കാരണം ഫ്‌ളൈറ്റ് നഷ്ടപ്പെട്ടു, യുവാവിന് നഷ്ടപരിഹാരം
October 14, 2026
 കേരളത്തിന്റെ 'നെല്ലച്ഛന്‍' പത്മശ്രീ ചെറുവയല്‍ രാമന്‍ അന്തരിച്ചു: മുഖ്യമന്ത്രി അനുശോചിച്ചു
കേരളത്തിന്റെ 'നെല്ലച്ഛന്‍' പത്മശ്രീ ചെറുവയല്‍ രാമന്‍ അന്തരിച്ചു: മുഖ്യമന്ത്രി അനുശോചിച്ചു
October 14, 2026
നെടുമ്പാശേരി മിനികൂപ്പര്‍ ദുരന്തം: സുഹൈല്‍ സജീവ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍; പ്രത്യേക സംഘം അന്വേഷിക്കും
നെടുമ്പാശേരി മിനികൂപ്പര്‍ ദുരന്തം: സുഹൈല്‍ സജീവ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍; പ്രത്യേക സംഘം അന്വേഷിക്കും
October 14, 2026
സൗദിയില്‍ 36 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമം അതിര്‍ത്തി രക്ഷാസേന തകര്‍ത്തു
സൗദിയില്‍ 36 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമം അതിര്‍ത്തി രക്ഷാസേന തകര്‍ത്തു
October 14, 2026
ഗതാഗതക്കുരുക്ക് മൂലം സൗദിക്ക് പ്രതിവര്‍ഷം നഷ്ടമാകുന്നത് 1,800 കോടി റിയാല്‍
ഗതാഗതക്കുരുക്ക് മൂലം സൗദിക്ക് പ്രതിവര്‍ഷം നഷ്ടമാകുന്നത് 1,800 കോടി റിയാല്‍
October 14, 2026
ജിദ്ദ വിമാനത്താവളത്തില്‍ കാണാതായ മലയാളി നഴ്സ് പൊലീസ് കസ്റ്റഡിയില്‍; പിടിയിലായത് നിരോധിത മരുന്ന് കൈവശം വെച്ചതിനാലെന്ന് സൂചന
ജിദ്ദ വിമാനത്താവളത്തില്‍ കാണാതായ മലയാളി നഴ്സ് പൊലീസ് കസ്റ്റഡിയില്‍; പിടിയിലായത് നിരോധിത മരുന്ന് കൈവശം വെച്ചതിനാലെന്ന് സൂചന
October 14, 2026
ദസറ തിരക്ക് കുറക്കാന്‍ തിരുവനന്തപുരത്ത് നിന്ന് സ്‌പെഷ്യല്‍ ട്രയ്ന്‍
ദസറ തിരക്ക് കുറക്കാന്‍ തിരുവനന്തപുരത്ത് നിന്ന് സ്‌പെഷ്യല്‍ ട്രയ്ന്‍
October 14, 2026