l o a d i n g

ഗൾഫ്

ജിദ്ദ വിമാനത്താവളത്തില്‍ കാണാതായ മലയാളി നഴ്സ് പൊലീസ് കസ്റ്റഡിയില്‍; പിടിയിലായത് നിരോധിത മരുന്ന് കൈവശം വെച്ചതിനാലെന്ന് സൂചന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 14, 2026

ജിദ്ദ: അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ മലയാളി നഴ്സ് ഫിലോമിന (32) പൊലീസ് കസ്റ്റഡിയില്‍. വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് അയ്യന്‍കൊല്ലി ആനന്ദ് നിവാസ് രവി-ശെല്‍വി ദമ്പതികളുടെ മകളായ ഫിലോമിന, റിയാദിലെ കിങ് ഫഹദ് ആശുപത്രിയിലെ നഴ്സാണ്. വാര്‍ഷികാവധി കഴിഞ്ഞ് ഈ മാസം 10-നാണ് ബംഗളൂരു വഴി ഇവര്‍ ജിദ്ദയിലേക്ക് യാത്ര തിരിച്ചത്.

ജിദ്ദയില്‍ വിമാനമിറങ്ങിയ ഉടന്‍ രാത്രി എട്ടരയോടെ ഫിലോമിന പിതാവ് രവിക്കും ഭര്‍ത്താവ് ജോണിനും ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോണ്‍ ആവശ്യപ്പെട്ടുവെന്നുമായിരുന്നു സന്ദേശം. ഇതിനുശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് റിയാദിലെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഫിലോമിന അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ കുടുംബം ആശങ്കയിലാവുകയും പരാതിപ്പെടുകയുമായിരുന്നു.

ഡ്രഗ് ട്രാഫിക്കിങ് കേസിലാണ് ഫിലോമിനയെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം. സൗദിയില്‍ നിരോധിക്കപ്പെട്ട ഏതെങ്കിലും മരുന്ന് കൈവശം വെച്ചതാകാം കസ്റ്റഡിയിലെടുക്കാന്‍ കാരണമെന്നാണ് നിഗമനം. ഇന്ത്യയില്‍ സാധാരണയായി ഉപയോഗിക്കുന്ന പല മരുന്നുകളും സൗദിയില്‍ കര്‍ശനമായി നിരോധിക്കപ്പെട്ടവയാണ്. ഇത് അറിയാതെ യാത്രക്കാര്‍ ഇവ കൈവശം വെച്ച് എത്താറുള്ളത് ഇത്തരം നടപടികള്‍ക്ക് കാരണമാകാറുണ്ട്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണം പൂര്‍ത്തിയായാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഫിലോമിന നിരപരാധിയാണെങ്കില്‍ ഉടന്‍ തന്നെ വിട്ടയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരോധാനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയുടെയും ജിദ്ദ കോണ്‍സുലേറ്റിന്റെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സജീവമായി നടക്കുന്നുണ്ട്.

Latest News

പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
October 14, 2026
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
October 14, 2026
സമയ മാറ്റം കാരണം ഫ്‌ളൈറ്റ് നഷ്ടപ്പെട്ടു, യുവാവിന് നഷ്ടപരിഹാരം
സമയ മാറ്റം കാരണം ഫ്‌ളൈറ്റ് നഷ്ടപ്പെട്ടു, യുവാവിന് നഷ്ടപരിഹാരം
October 14, 2026
 കേരളത്തിന്റെ 'നെല്ലച്ഛന്‍' പത്മശ്രീ ചെറുവയല്‍ രാമന്‍ അന്തരിച്ചു: മുഖ്യമന്ത്രി അനുശോചിച്ചു
കേരളത്തിന്റെ 'നെല്ലച്ഛന്‍' പത്മശ്രീ ചെറുവയല്‍ രാമന്‍ അന്തരിച്ചു: മുഖ്യമന്ത്രി അനുശോചിച്ചു
October 14, 2026
നെടുമ്പാശേരി മിനികൂപ്പര്‍ ദുരന്തം: സുഹൈല്‍ സജീവ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍; പ്രത്യേക സംഘം അന്വേഷിക്കും
നെടുമ്പാശേരി മിനികൂപ്പര്‍ ദുരന്തം: സുഹൈല്‍ സജീവ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍; പ്രത്യേക സംഘം അന്വേഷിക്കും
October 14, 2026
സൗദിയില്‍ 36 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമം അതിര്‍ത്തി രക്ഷാസേന തകര്‍ത്തു
സൗദിയില്‍ 36 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമം അതിര്‍ത്തി രക്ഷാസേന തകര്‍ത്തു
October 14, 2026
ഗതാഗതക്കുരുക്ക് മൂലം സൗദിക്ക് പ്രതിവര്‍ഷം നഷ്ടമാകുന്നത് 1,800 കോടി റിയാല്‍
ഗതാഗതക്കുരുക്ക് മൂലം സൗദിക്ക് പ്രതിവര്‍ഷം നഷ്ടമാകുന്നത് 1,800 കോടി റിയാല്‍
October 14, 2026
ജിദ്ദ വിമാനത്താവളത്തില്‍ കാണാതായ മലയാളി നഴ്സ് പൊലീസ് കസ്റ്റഡിയില്‍; പിടിയിലായത് നിരോധിത മരുന്ന് കൈവശം വെച്ചതിനാലെന്ന് സൂചന
ജിദ്ദ വിമാനത്താവളത്തില്‍ കാണാതായ മലയാളി നഴ്സ് പൊലീസ് കസ്റ്റഡിയില്‍; പിടിയിലായത് നിരോധിത മരുന്ന് കൈവശം വെച്ചതിനാലെന്ന് സൂചന
October 14, 2026
ദസറ തിരക്ക് കുറക്കാന്‍ തിരുവനന്തപുരത്ത് നിന്ന് സ്‌പെഷ്യല്‍ ട്രയ്ന്‍
ദസറ തിരക്ക് കുറക്കാന്‍ തിരുവനന്തപുരത്ത് നിന്ന് സ്‌പെഷ്യല്‍ ട്രയ്ന്‍
October 14, 2026
എന്റെ പ്രസിഡന്റ്, എന്റെ ഭര്‍ത്താവ്; ട്രംപിന്റെ പ്രസ് സെക്രട്ടറിക്ക് തുടക്കം പിഴച്ചു
എന്റെ പ്രസിഡന്റ്, എന്റെ ഭര്‍ത്താവ്; ട്രംപിന്റെ പ്രസ് സെക്രട്ടറിക്ക് തുടക്കം പിഴച്ചു
October 14, 2026