l o a d i n g

വേള്‍ഡ്

എന്റെ പ്രസിഡന്റ്, എന്റെ ഭര്‍ത്താവ്; ട്രംപിന്റെ പ്രസ് സെക്രട്ടറിക്ക് തുടക്കം പിഴച്ചു

Thumbnail
Publisher By     Staff Reporter
October 14, 2026

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സക്കറിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ പുലിവാല് പിടിച്ചു. നാല് കുട്ടികളുടെ അമ്മയായ തനിക്ക് ഔദ്യോഗിക ചുമതലകളും കുടുംബജീവിതവും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാനാകുമെന്ന ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് സക്കറിയയ്ക്ക് നാവുപിഴച്ചത്. ഭര്‍ത്താവിനെ പരാമര്‍ശിക്കേണ്ടിടത്ത് ട്രംപിനെക്കുറിച്ച് പറഞ്ഞ അവര്‍ ഉടന്‍ തിരുത്തിയെങ്കിലും സംഭവം പുകിലായി.
ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള തയ്യാറാക്കിയ പ്രസ്താവനകള്‍ വായിച്ചാണ് സക്കറിയ തുടങ്ങിയത്. പ്രസിഡന്റ് തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞ അവര്‍ ദീര്‍ഘകാലമായി ട്രംപിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും വ്യക്തമാക്കി.
തുടര്‍ന്ന് കുടുംബജീവിതവും തിരക്കേറിയ ഔദ്യോഗിക ചുമതലകളും എങ്ങനെ സന്തുലിതമാക്കുമെന്നായിരുന്നു ഡെയിലി മെയില്‍ ലേഖകന്റെ ചോദ്യം. ഭര്‍ത്താവും ചലച്ചിത്ര നിര്‍മാതാവുമായ ടൈലര്‍ സക്കറിയയെക്കുറിച്ച് പരാമര്‍ശിച്ചശേഷം, കുട്ടികളോടൊപ്പം വൈകുന്നേരങ്ങള്‍ ചെലവഴിക്കുന്നത് ഒഴിവാക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു. ഇതിനിടെയാണ്, 'എന്റെ പ്രസിഡന്റ്... ക്ഷമിക്കണം, എന്റെ ഭര്‍ത്താവ്' എന്ന് സക്കറിയ പറഞ്ഞത്. അബദ്ധം തിരിച്ചറിഞ്ഞ അവര്‍ തമാശയായി പ്രതികരിക്കാന്‍ ശ്രമിച്ചെങ്കിലും അസ്വസ്ഥത പ്രകടമായിരുന്നു. തുടര്‍ന്ന് 14 മിനിറ്റിനുള്ളില്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മുറിവിട്ടു.
കാറ്റി സക്കറിയയുടെ ആദ്യ പത്രസമ്മേളനത്തെ ചില മാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍, ട്രംപിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. സക്കറിയയുടെ പ്രകടനം മികച്ചതായിരുന്നുവെന്നും അവര്‍ നന്നായി കാര്യങ്ങള്‍ അവതരിപ്പിച്ചുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
റിപ്പബ്ലിക്കന്‍ രാഷ്ട്രീയത്തില്‍ ദീര്‍ഘകാലമായി സജീവമായ സക്കറിയ കാലിഫോര്‍ണിയ സ്വദേശിയാണ്. പെപ്പര്‍ഡൈന്‍ സര്‍വകലാശാലയില്‍ പഠിച്ച അവര്‍ അവിടത്തെ കോളജ് റിപ്പബ്ലിക്കന്‍ സംഘടനയുടെ അധ്യക്ഷയായിരുന്നു. ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ ഭരണകാലത്ത് വൈറ്റ് ഹൗസ് ഓഫിസ് ഓഫ് പൊളിറ്റിക്കല്‍ അഫയേഴ്‌സിലും റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയിലും ഇന്റേണ്‍ഷിപ്പ് ചെയ്തിട്ടുണ്ട്.
2011ല്‍ പെപ്പര്‍ഡൈന്‍ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടിയ അവര്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വക്താവായും ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പിന്റെ ആശയവിനിമയ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രംപിന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിന്റെ ഉടമസ്ഥരാണ് ഈ സ്ഥാപനം.
കാലിഫോര്‍ണിയ സ്‌റ്റേറ്റ് ബാറിന്റെ വെബ്‌സൈറ്റില്‍ അവരുടെ പേര് കാണാത്തത് നിയമപരമായ യോഗ്യതയെക്കുറിച്ച് മാധ്യമങ്ങളില്‍ ചോദ്യങ്ങളുയര്‍ത്തിയിട്ടുണ്ട്. അഭിഭാഷക പരീക്ഷ എവിടെയാണ് പാസായതെന്ന ചോദ്യത്തിന് ചൈനയിലേക്ക് താമസം മാറിയപ്പോഴാണെന്ന മറുപടിയാണ് സക്കറിയ നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയും ഇറാനുമായുള്ള യുദ്ധവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഭരണകൂടം സമ്മര്‍ദം നേരിടുന്ന സമയത്താണ് കാറ്റി പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
അടുത്ത മാസം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനു മുന്നോടിയായി ട്രംപ് ഭരണകൂടത്തിന്റെ ആശയവിനിമയ ചുമതലയാണ് അവരുടെ ദൗത്യം.

Latest News

പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
October 14, 2026
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
October 14, 2026
സമയ മാറ്റം കാരണം ഫ്‌ളൈറ്റ് നഷ്ടപ്പെട്ടു, യുവാവിന് നഷ്ടപരിഹാരം
സമയ മാറ്റം കാരണം ഫ്‌ളൈറ്റ് നഷ്ടപ്പെട്ടു, യുവാവിന് നഷ്ടപരിഹാരം
October 14, 2026
 കേരളത്തിന്റെ 'നെല്ലച്ഛന്‍' പത്മശ്രീ ചെറുവയല്‍ രാമന്‍ അന്തരിച്ചു: മുഖ്യമന്ത്രി അനുശോചിച്ചു
കേരളത്തിന്റെ 'നെല്ലച്ഛന്‍' പത്മശ്രീ ചെറുവയല്‍ രാമന്‍ അന്തരിച്ചു: മുഖ്യമന്ത്രി അനുശോചിച്ചു
October 14, 2026
നെടുമ്പാശേരി മിനികൂപ്പര്‍ ദുരന്തം: സുഹൈല്‍ സജീവ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍; പ്രത്യേക സംഘം അന്വേഷിക്കും
നെടുമ്പാശേരി മിനികൂപ്പര്‍ ദുരന്തം: സുഹൈല്‍ സജീവ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍; പ്രത്യേക സംഘം അന്വേഷിക്കും
October 14, 2026
സൗദിയില്‍ 36 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമം അതിര്‍ത്തി രക്ഷാസേന തകര്‍ത്തു
സൗദിയില്‍ 36 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമം അതിര്‍ത്തി രക്ഷാസേന തകര്‍ത്തു
October 14, 2026
ഗതാഗതക്കുരുക്ക് മൂലം സൗദിക്ക് പ്രതിവര്‍ഷം നഷ്ടമാകുന്നത് 1,800 കോടി റിയാല്‍
ഗതാഗതക്കുരുക്ക് മൂലം സൗദിക്ക് പ്രതിവര്‍ഷം നഷ്ടമാകുന്നത് 1,800 കോടി റിയാല്‍
October 14, 2026
ജിദ്ദ വിമാനത്താവളത്തില്‍ കാണാതായ മലയാളി നഴ്സ് പൊലീസ് കസ്റ്റഡിയില്‍; പിടിയിലായത് നിരോധിത മരുന്ന് കൈവശം വെച്ചതിനാലെന്ന് സൂചന
ജിദ്ദ വിമാനത്താവളത്തില്‍ കാണാതായ മലയാളി നഴ്സ് പൊലീസ് കസ്റ്റഡിയില്‍; പിടിയിലായത് നിരോധിത മരുന്ന് കൈവശം വെച്ചതിനാലെന്ന് സൂചന
October 14, 2026
ദസറ തിരക്ക് കുറക്കാന്‍ തിരുവനന്തപുരത്ത് നിന്ന് സ്‌പെഷ്യല്‍ ട്രയ്ന്‍