l o a d i n g

ഇന്ത്യ

ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍

Thumbnail
Publisher By     Staff Reporter
October 14, 2026

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ട ജന്തര്‍ മന്തറി്ല്‍ പ്രവേശിച്ച് പ്രതിഷേധിച്ച കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) നേതാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സൗരവ് ദാസ്, അശുതോഷ് റങ്ക, അജിന്‍ക്യ ഷിന്‍ഡെ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
മുഖഅയ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാനായി ജന്തര്‍ മന്തറിലെത്തിയ സി.ജെ.പി പ്രവര്‍ത്തകര്‍ അടച്ചിട്ട ബാരിക്കേഡുകള്‍ മറികടന്ന് സ്ഥലത്ത് പ്രവേശിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നേതാക്കള്‍ക്കൊപ്പം മറ്റു പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അനുമതിയില്ലാതെ പ്രവേശിക്കല്‍, മുന്‍കരുതല്‍ നടപടികളുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ ലംഘനം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായി സി.ജെ.പിയുടെ നിയമവിഭാഗം മേധാവി രത്‌ന സിങ് അറിയിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്‌തെന്നാണ് പാര്‍ട്ടി പറയുന്നത്. എന്നാല്‍, ഇവരെ മുന്‍കരുതല്‍ കസ്റ്റഡിയിലാണ് എടുത്തതെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
ജന്തര്‍ മന്തറിനെ പ്രതിഷേധകേന്ദ്രങ്ങളുടെ പട്ടികയില്‍നിന്ന് നീക്കിയ ഡല്‍ഹി പൊലീസിന്റെ തീരുമാനത്തിനെതിരെ സി.ജെ.പി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിന് മറ്റൊരു തീയതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അധികൃതര്‍ക്ക് അന്ത്യശാസനവും നല്‍കിയിരുന്നു.
പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനോടും സുപ്രീംകോടതിയോടും നീതിന്യായ വ്യവസ്ഥയോടും കോണ്‍ഗ്രസിന് പരമമായ ബഹുമാനമുണ്ടെന്നും രാഷ്ട്രീയവും ജനകീയവുമായ ചെറുത്തുനില്‍പ്പ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ സമരക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അവര്‍ക്ക് അവസരം നിഷേധിക്കുന്നത് തുടരുകയാണ്. പ്രതിഷേധങ്ങള്‍ക്കായി പുതുതായി നിര്‍ദേശിച്ച മൂന്ന് കേന്ദ്രങ്ങളില്‍ ഒന്നായ രാംലീല മൈതാനത്ത് അടുത്ത രണ്ടര മാസത്തേക്ക് ഒഴിവുള്ള തീയതികളില്ല. ഡിസംബര്‍ 29, 30, 31 തീയതികളില്‍ മാത്രമാണ് ബുക്കിങ്ങിന് അവസരമുള്ളത്.

Latest News

മാര്‍പ്പാപ്പക്ക് കാന്‍സര്‍ ബാധ, ശസ്ത്രക്രിയ വിജയം
മാര്‍പ്പാപ്പക്ക് കാന്‍സര്‍ ബാധ, ശസ്ത്രക്രിയ വിജയം
October 14, 2026
ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
October 14, 2026
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
October 14, 2026
 കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
October 14, 2026
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
October 14, 2026
 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026