l o a d i n g

ഗൾഫ്

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 13, 2026

റിയാദ്: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ICF) സൗദിയിലുടനീളം വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 'ജീവിതത്തിന്റെ സമ്മാനം പങ്കുവെക്കൂ' (Share the Gift of Life) എന്ന പ്രമേയമുയര്‍ത്തിയാണ് ഐ.സി.എഫ് ജീവകാരുണ്യ വിഭാഗം ഈ ദൗത്യം ഏകോപിപ്പിച്ചത്. പ്രവാസി സമൂഹത്തില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും വലിയ രീതിയിലുള്ള പിന്തുണയാണ് ക്യാമ്പുകള്‍ക്ക് ലഭിച്ചത്. നൂറുകണക്കിന് സന്നദ്ധ രക്തദാതാക്കള്‍ പങ്കാളികളായ ദൗത്യത്തിന് സൗദിയിലെ പ്രമുഖ ആശുപത്രികളും വിവിധ ആരോഗ്യ ഏജന്‍സികളും സഹകരണവും പിന്തുണയും നല്‍കി.

സൗദി അറേബ്യയിലെ ഇരുപത് റീജിയണുകളില്‍ നടന്ന രക്തദാന ക്യാമ്പുകള്‍ക്ക് ഐ.സി.എഫ് നാഷണല്‍, ചാപ്റ്റര്‍, റീജിയണല്‍ നേതാക്കള്‍ നേതൃത്വം നല്‍കി. ജിസാനിലെ ക്യാമ്പിന് ഐ.സി.എഫ് നാഷണല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടിയും ജിദ്ദയില്‍ നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ എറണാകുളം, മുജീബ് എ.ആര്‍ നഗര്‍, ബഷീര്‍ പറവൂര്‍, മുഹമ്മദലി വേങ്ങര, അബൂമിസ്ബാഹ് ഐക്കരപ്പടി എന്നിവരും ഖമീസില്‍ മഹ്‌മൂദ് സഖാഫിയും നേതൃത്വം നല്‍കി.

റിയാദ് ഗുറാബി പാര്‍ക്ക് പരിസരത്ത് നടന്ന രക്തദാന ക്യാമ്പില്‍ നാഷണല്‍ ക്ഷേമകാര്യ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍, ഹുസൈനലി കടലുണ്ടി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ദമ്മാമില്‍ നടന്ന ക്യാമ്പിന് ഐ.സി.എഫ് സെക്രട്ടറി സലിം പാലച്ചിറ, അഷ്റഫ് കരുവന്‍പൊയില്‍, ഹാരിസ് ജൗഹരി, റാഷിദ് കാലിക്കറ്റ് എന്നിവരും സകാക്കയില്‍ നടന്ന ക്യാമ്പിന് നിസാര്‍ ചിറമംഗലവും നേതൃത്വം നല്‍കി.

തൊഴിലെടുക്കുന്ന നാടിനോടുള്ള നന്ദിയും സാമൂഹിക പ്രതിബദ്ധതയും പങ്കുവെക്കുന്നതിനും സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനുമായാണ് ഈ പദ്ധതി സംഘടിപ്പിച്ചതെന്നും വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും ഐ.സി.എഫ് നേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026