l o a d i n g

ഗൾഫ്

സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 13, 2026

റിയാദ്: ഒന്നര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സോണി പാറക്കലിന് 'കളരി' യാത്രയയപ്പ് നല്‍കി. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന പഠന-പരിശീലന കേന്ദ്രമായ 'കളരി', ബത്ത സബര്‍മതിയില്‍ നടന്ന പ്രതിവാര പരിശീലന ദിനത്തിലാണ് പഠിതാവും തൃശൂര്‍ ജില്ലാ ഒഐസിസി ജനറല്‍ സെക്രട്ടറിയുമായ സോണി പാറക്കലിന് യാത്രയയപ്പ് നല്‍കിയത്. വിവിധ വിഷയങ്ങളിലെ ആഴത്തിലുള്ള പഠനം, പ്രബന്ധരചന, പ്രസംഗം തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്ന കേന്ദ്രമാണ് 'കളരി'.

ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ യോഗം ഉദ്ഘാടനം ചെയ്തു. കളരി ലീഡര്‍ അഡ്വ. എല്‍.കെ. അജിത് ഉപഹാരം സമ്മാനിച്ചു.

പഠിതാക്കളായ അഷറഫ് ഹമീദ്, ഹാറൂന്‍ റഷീദ് മുക്കം, സമീര്‍ മാളിയേക്കല്‍, റിയാസ് ആസാദ്, സൈനുദ്ദീന്‍, നിയാഫ് വലിയത്ത്, മുഹമ്മദ് കല്ലിങ്ങല്‍, റിജോ ഡൊമിനിക്, മുജീബ് ചാവക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം നടത്തിയ ജേണലിസം ട്രെയിനിങ് കോഴ്‌സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സീന അജിമോന് ചടങ്ങില്‍ കളരിയുടെ ഉപഹാരം നല്‍കി. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ അഡ്വ. എല്‍.കെ. അജിത്, നിയാഫ് വലിയത്ത്, മുഹമ്മദ് കല്ലിങ്ങല്‍ എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു. റഫീഖ് പട്ടാമ്പി സ്വാഗതവും നാദിര്‍ഷ റഹ്‌മാന്‍ നന്ദിയും പറഞ്ഞു.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026