l o a d i n g

ഗൾഫ്

'മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേര്‍സാക്ഷ്യം' ഐഎസ്എം സംസ്ഥാന ക്യാമ്പയിന് സൗദിയില്‍ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 10, 2026

ജിദ്ദ: സാങ്കേതികമായി ലോകം ഏറെ മുന്നേറിയെന്ന് അഭിമാനിക്കുമ്പോഴും ധാര്‍മ്മികമായി തകര്‍ച്ച നേരിടുന്ന വര്‍ത്തമാനകാലത്തെക്കുറിച്ച് ആകുലപ്പെടുന്ന മാനവരാശിക്ക്, മനുഷ്യത്വം വീണ്ടെടുക്കാന്‍ പ്രവാചകന്‍ കാണിച്ചുതന്ന നേര്‍വഴി തന്നെയാണ് ഏറ്റവും വലിയ പ്രത്യാശയുടെ ഗോപുരമെന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീന്‍ സംഘടിപ്പിക്കുന്ന 'മുഹമ്മദ് നബി(സ): മാനവ മൂല്യങ്ങളുടെ നേര്‍സാക്ഷ്യം' എന്ന സംസ്ഥാന ക്യാമ്പയിന്റെ സൗദി ദേശീയ പ്രചാരണോദ്ഘാടനം നടന്നു. തയ്‌സീര്‍ ജാലിയാത് മുദീര്‍ ശൈഖ് അബു അബ്ദുല്ല സഈദ് അല്‍ അഹ്‌മദി ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍വ്വലോക സൃഷ്ടാവിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് പ്രവാചകന്റെ നിയോഗമെന്നും യാതൊരു പുഴുക്കുത്തുകളുമില്ലാത്ത ആ മഹനീയ ജീവിതം മാനവരാശി നിലനില്‍ക്കുന്ന കാലത്തോളം അനുകരണീയമായ ഉദാത്ത മാതൃകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ശാസ്ത്രസാങ്കേതിക വിദ്യകളും അത്യാധുനിക നിര്‍മ്മിത ബുദ്ധിയും ലോകം അടക്കിഭരിക്കുമ്പോഴും സമാധാനം അന്വേഷിച്ചുകൊണ്ടിരിക്കുന്ന മാനവരാശിക്ക് മുമ്പില്‍ ഒരു വിളക്കുമാടമായി പ്രവാചകന്റെ ജീവിതം ജ്വലിച്ചുനില്‍ക്കുന്നുണ്ട്. പണക്കാരനും പാവപ്പെട്ടവനും വിദ്യാസമ്പന്നനും പരിമിതമായ അറിവുള്ളവനും സമൂഹത്തിന്റെ ഏത് തുറകളില്‍ ജീവിക്കുന്നവര്‍ക്കും കൃത്യമായ മാതൃക സ്വീകരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ മാനവരില്‍ മഹോന്നതനായ ആ പ്രവാചകന്റെ ജീവിതം കാലങ്ങള്‍ക്കിപ്പുറവും പകര്‍ത്തപ്പെടുന്നു എന്നുള്ളത് തന്നെയാണ് ആ മഹാമനീഷിയുടെ മാനവികതയുടെ മഹത്വമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഐ.എസ്.എം ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി പറഞ്ഞു.

മനുഷ്യത്വമെന്തെന്ന് ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്ത കറുത്ത വര്‍ഗ്ഗക്കാരനായ അടിമ ബിലാലിനെ ഇസ്ലാം ആശ്ലേഷണത്തോടുകൂടി പ്രവാചകന്‍ ആലിംഗനം ചെയ്തപ്പോള്‍, നിറത്തിനും വര്‍ഗ്ഗത്തിനും ദേശത്തിനും ഭാഷയ്ക്കുമപ്പുറം മാനവികതയ്ക്കാണ് ഏറ്റവും വലിയ മഹത്വമെന്ന് ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ രചിക്കപ്പെടുകയായിരുന്നുവെന്ന് തുടര്‍ന്ന് പ്രഭാഷണം നടത്തിയ ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ മാമാങ്കര പ്രസ്താവിച്ചു. മാനവികതയുടെ ആ പുതിയ അധ്യായത്തിന്റെ അനുരണനങ്ങള്‍ ക്യാറ്റ് സ്റ്റീവന്‍സിലൂടെയും ജോറാം വാന്‍ ക്ലാവെറനിലൂടെയുമൊക്കെ അനുസ്യൂതം ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ യുവതലമുറയെ പ്രവാചക അധ്യാപനങ്ങളില്‍ നിന്നും നവലിബറല്‍ ചിന്തകളുടെയും ആത്മീയാനുരാഗികളുടെ നവസൂഫി സംഗീതങ്ങളുടെയും വഴിയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നവരുടെ കരാളഹസ്തങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതിനുവേണ്ടി, ക്യാമ്പസുകളില്‍ യഥാര്‍ത്ഥ ഇസ്ലാമിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ 'ജെന്‍ എം' (Gen M) എന്ന പേരില്‍ സംഘടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് എം.എസ്.എം ജനറല്‍ സെക്രട്ടറി ജംഷീദ് ഇരുവേറ്റി ഓര്‍മ്മിപ്പിച്ചു.

പ്രവാചകന്റെ മാനവിക മൂല്യങ്ങള്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും ഏറെ പ്രാധാന്യമുള്ളതാണെന്നും അതിനുവേണ്ടി ഇസ്ലാഹി സെന്ററുകള്‍ നടത്തുന്ന സേവനങ്ങള്‍ ശ്ലാഘനീയമാണെന്ന് വി.പി. മുഹമ്മദലിയും (ഇ&ങഉ: ഖചഒ), വര്‍ത്തമാനകാലത്ത് ഇസ്ലാമിനെയും മുസ്ലിം സ്ത്രീകളെയും അധിക്ഷേപത്തിന്റെ ശരങ്ങളാല്‍ മുറിവേല്‍പ്പിക്കുന്ന പ്രവണതയ്‌ക്കെതിരെ പ്രവാചകാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ ശാന്തമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മുഹമ്മദ് ആലുങ്ങലും (പ്രസിഡന്റ്: അല്‍ അബീര്‍ ഗ്രൂപ്പ്) പരിപാടിയില്‍ മുഖ്യാതിഥികളായി പങ്കെടുത്തുകൊണ്ട് സംസാരിച്ചു.

ഓരോ കാലഘട്ടത്തിലും മനുഷ്യനെ സാമൂഹികമായും സാംസ്‌കാരികമായും രാഷ്ട്രീയമായും പരിവര്‍ത്തിപ്പിക്കുന്നതിന്റെ പ്രാധാന്യമുള്‍ക്കൊണ്ട് ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പുണ്യപുരുഷന്മാര്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ കാരുണ്യം, ദയ, സത്യസന്ധത, വിശ്വസ്തത, നീതി, സമത്വം, വിനയം, ലളിതജീവിതം, പരിഗണന, പരസ്പര ബഹുമാനം, സ്ത്രീ സുരക്ഷ എന്നിങ്ങനെ മനുഷ്യജീവിതത്തിന്റെ ഏത് തലങ്ങള്‍ പരിശോധിച്ചാലും അവിടെയെല്ലാം ഏറ്റവും ഉയര്‍ന്ന മാനവികത സമ്മാനിച്ച മഹല്‍ വ്യക്തികളില്‍ ഏറെ ശോഭയോടുകൂടി തിളങ്ങിനില്‍ക്കുന്നത്, അധാര്‍മ്മികതയുടെ ഈറ്റില്ലമായിരുന്ന മക്കയെ മാനവികതയുടെ മാതൃകയാക്കി ലോകത്തിന്റെ നെറുകയിലെത്തിച്ച മഹാനായ പ്രവാചകന്‍ മുഹമ്മദ് നബി തന്നെയെന്ന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ച വി.പി. മുസ്തഫ (ജിദ്ദ KMCC), ഹക്കീം പാറക്കല്‍ (ജിദ്ദ OICC), ഷിബു തിരുവനന്തപുരം (ജിദ്ദ നവോദയ), സാക്കിര്‍ ഹുസൈന്‍ എടവണ്ണ (ജിദ്ദ MSS), ഷെഫീഖ് നദ്വി (KIG), പ്രൊഫസര്‍ അബ്ദുല്‍ അസീസ് (റിട്ട. പ്രിന്‍സിപ്പല്‍, PSMO), ശൈഖ് യൂസഫ് ബിന്‍ ഫള്ല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ശിഹാബ് സലഫി എടക്കര നന്ദിയും പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026