l o a d i n g

ബിസിനസ്

പതിറ്റാണ്ടുകളായി നിലച്ചിരുന്ന ലബനന്‍-അമേരിക്ക വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ട്രംപ് അനുമതി നല്‍കി

Thumbnail
Publisher By     Staff Reporter
October 10, 2026

വാഷിംഗ്ടണ്‍: പതിറ്റാണ്ടുകളായി നിലനിന്നിരുന്ന തടസ്സങ്ങള്‍ നീക്കി ലെബനനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്കട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുമതി. സെപ്റ്റംബര്‍ 30-ന് ട്രംപ് ഒപ്പുവെക്കുകയും യു.എസ് ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത പ്രസിഡന്‍ഷ്യല്‍ മെമ്മോറന്‍ഡം പ്രകാരമാണ് നടപടി. ലെബനനില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവയുടെ അനധികൃത പിടിച്ചെടുക്കല്‍ തടയുന്നതിനും 1985, 1992, 1998, 2007 വര്‍ഷങ്ങളിലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവുകള്‍ പ്രകാരം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇനി ആവശ്യമില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ പ്രകാരം, മുന്‍കാലങ്ങളിലെ നാല് പ്രമേയങ്ങളും ട്രംപ് പൂര്‍ണ്ണമായി റദ്ദാക്കി. ഉത്തരവ് ഉടന്‍ നടപ്പിലാക്കാനും അതുമായി പൊരുത്തപ്പെടാത്ത ഏതെങ്കിലും ചട്ടങ്ങളോ നിയമങ്ങളോ ഉത്തരവുകളോ റദ്ദാക്കാനും യു.എസ് ഗതാഗത സെക്രട്ടറിയോട് അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു.

കഴിഞ്ഞ ജൂലൈയില്‍ ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച വേളയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന വിഷയം ഉന്നയിക്കപ്പെട്ടത്. ലെബനനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള വ്യോമബന്ധം പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം ഔണ്‍ ട്രംപുമായി ചര്‍ച്ച ചെയ്തതായി ലെബനന്‍ പ്രസിഡന്‍സി വ്യക്തമാക്കിയിരുന്നു. സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് യു.എസ് പ്രസിഡന്റും വ്യക്തമാക്കിയിരുന്നു.

ലെബനീസ് അധികാരികള്‍ സ്വീകരിച്ച സുരക്ഷാ നടപടികളിലുള്ള വിശ്വാസത്തിന്റെ പ്രകടനം കൂടിയാണ് ഈ തീരുമാനമെന്ന് വാഷിംഗ്ടണിലെ ലെബനീസ് എംബസി വ്യക്തമാക്കി. ലെബനനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള സുപ്രധാനമായ ആദ്യ ചുവടുവെപ്പാണിത്.

നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി ബെയ്‌റൂട്ട് - ന്യൂയോര്‍ക്ക് റൂട്ടാണ് ആദ്യം പരിഗണിക്കുന്നതെന്ന് 'അല്‍-ശര്‍ഖ്' റിപ്പോര്‍ട്ട് ചെയ്തു.

നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതുകൊണ്ട് മാത്രം ഉടന്‍ തന്നെ വിമാന സര്‍വീസുകള്‍ ആരംഭിക്കില്ല. റെഗുലേറ്ററി, സുരക്ഷാ, പ്രവര്‍ത്തനപരമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആവശ്യമായ യു.എസ് അനുമതികള്‍ നേടിയെടുക്കലും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തലും ഇതില്‍ ഉള്‍പ്പെടുന്നു.

ബെയ്‌റൂട്ടിനും ന്യൂയോര്‍ക്കിനും ഇടയില്‍ നേരിട്ട് സര്‍വീസ് നടത്താന്‍ ശേഷിയുള്ള വിമാനങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ് കഴിഞ്ഞ ജൂലൈയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ പക്ഷവുമായി ഏകോപനവും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കലും ഇതിന് ആവശ്യമാണെന്നും എയര്‍ലൈന്‍സ് സൂചിപ്പിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026