l o a d i n g

സാംസ്കാരികം

സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ നിർദേശം: റിയാദിലെ ‘ആരവം’ മെഗാ ഷോ വീണ്ടും മാറ്റിവെച്ചു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
October 10, 2026

റിയാദ്: എൻ.ആർ.കെ ഫോറവും മൂൺ ഗ്ലൈഡ് എന്റർടൈൻമെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ആരവം’ മെഗാ ലൈവ് മ്യൂസിക് ഷോ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചു. പ്രമുഖ മലയാളി റാപ്പർ വേടൻ ഉൾപ്പെടെയുള്ള കലാകാരന്മാർ പങ്കെടുക്കുന്ന പരിപാടി ഒക്ടോബർ 16 വെള്ളിയാഴ്ച റിയാദിലെ ദിറാബ് പാർക്കിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. നിലവിലെ പ്രാദേശിക സാഹചര്യങ്ങളും കാണികൾ, കലാകാരന്മാർ, ജീവനക്കാർ എന്നിവരുടെ സുരക്ഷയും പരിഗണിച്ച് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ നിർദേശപ്രകാരമാണ് തീരുമാനം.

പുതിയ തീയതി നിശ്ചയിക്കുന്നതിന് വേദിയുടെ അധികൃതരുമായും ബന്ധപ്പെട്ട കക്ഷികളുമായും ഏകോപനം നടത്താനും പെർമിറ്റ് ഭേദഗതിക്കുള്ള അപേക്ഷ സമർപ്പിക്കാനും അതോറിറ്റി സംഘാടകരോട് നിർദേശിച്ചിട്ടുണ്ട്. ഔദ്യോഗിക അനുമതി ലഭിച്ചശേഷം മാത്രമേ പുതുക്കിയ തീയതി പ്രഖ്യാപിക്കാവൂ എന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

വേടനു പുറമെ ആര്യ ദയാൽ, ദയാന, യോഗി ശേഖർ, H3M, DJ സിബിൻ, V-Freek തുടങ്ങിയ കലാകാരന്മാർ പങ്കെടുക്കുന്ന പരിപാടിക്കായി ഏകദേശം 20,000 പേരെ ഉൾക്കൊള്ളാവുന്ന വേദിയാണ് ഒരുക്കാൻ തീരുമാനിച്ചിരുന്നത്.

നേരത്തെ ഒക്ടോബർ രണ്ടിന് നടത്താനിരുന്ന ഷോ സാങ്കേതിക കാരണങ്ങളും ദിറാബ് മേഖലയിലെ ഹൈവേ നവീകരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും മൂലം ഒക്ടോബർ 16-ലേക്ക് മാറ്റിയിരുന്നു. അതോറിറ്റിയുടെ പുതിയ നിർദേശത്തെത്തുടർന്നാണ് വീണ്ടും മാറ്റിവെച്ചത്.

ടിക്കറ്റ് എടുത്തവർ തുടർനിർദേശങ്ങൾക്കായി സംഘാടകരുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് എൻ.ആർ.കെ ഫോറവും മൂൺ ഗ്ലൈഡ് എന്റർടൈൻമെന്റും അഭ്യർഥിച്ചു. തീയതി മാറ്റം മൂലമുള്ള അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച സംഘാടകർ, സുരക്ഷയ്ക്ക് മുൻഗണന നൽകി പരിപാടി മികച്ച രീതിയിൽ നടത്താൻ എല്ലാവരുടെയും സഹകരണം തേടി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026