l o a d i n g

ഇന്ത്യ

തുറന്ന ജയിലായി ദല്‍ഹി, സംഘര്‍ഷം അതിരൂക്ഷം, പ്രക്ഷോഭകൊടുങ്കാറ്റ്

Thumbnail
Publisher By     Staff Reporter
October 10, 2026

ന്യൂദല്‍ഹി- ഇന്ദ്രപ്രസ്ഥത്തെ തുറന്ന ജയിലാക്കി മാറ്റിയ അതിശക്തമായ സുരക്ഷാ നടപടികളും അറസ്റ്റും വഴി ദല്‍ഹിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ്‌കുമാറിനെതിരായ സി.ജെ.പി പ്രക്ഷോഭത്തെ നേരിട്ട് പോലീസ്. അറസ്റ്റും മര്‍ദനവും അഴിച്ചുവിട്ട പോലീസിനോട് വെടിവെക്കുന്നെങ്കില്‍ വെടിവെക്കൂ എന്ന ആഹ്വാനത്തോടെ പ്രക്ഷോഭകരും മുഖാമുഖം നിന്നതോടെ ദല്‍ഹി മണിക്കൂറുകളായി സംഘര്‍ഷഭരിതമാണ്.
സമരം ആരംഭിക്കുംമുമ്പെ പ്രമുഖ സി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് സമരരംഗത്തിറങ്ങിയ സി.പി.എം നേതാക്കളെയടക്കം പിടികൂടി. അരവിന്ദ് കെജ്രിവാളും ഐഷി ഘോഷും അറസ്റ്റിലായെന്നാണ് പുതിയ റിപ്പോര്‍ട്ട്. അരലക്ഷം പോലീസുകാരാണ് ദല്‍ഹി തെരുവുകളിലുള്ളത്. സ്റ്റേഡിയങ്ങളടക്കം ജയിലാക്കി മാറ്റിയിരിക്കുകയാണ്. അറസ്റ്റ് ചെയ്തവരുമായി വാഹനങ്ങളില്‍ നഗരം ചുറ്റുകയാണ് പോലീസ്. ഗ്യാനേഷിനെതിരെ പ്രതിഷേധിച്ച നൂറിലധികം സുപ്രീം കോടതി അഭിഭാഷകരും അറസ്റ്റിലാണ്.

പ്രതിഷേധസ്ഥലമായ ജന്തര്‍മന്തറിലേക്ക് എത്തുന്നതിന് മുന്‍പായി സി.ജെ.പി. സ്ഥാപകന്‍ അഭിജിത്ത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് ടാങ്ക തുടങ്ങിയ പ്രധാന നേതാക്കളെ ഡല്‍ഹി പോലീസ് വിമാനത്തില്‍ വെച്ച് കസ്റ്റഡിയിലെടുത്തു. തങ്ങള്‍ അറസ്റ്റിന് തയ്യാറാണെന്നും സര്‍ക്കാരിനെ ഭയപ്പെടുന്നില്ലെന്നും അഭിജിത്ത് ദിപ്കെ വിമാനത്തിനുള്ളില്‍ പ്രതികരിച്ചു.

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ പിണറായി വിജയനെ ജന്തര്‍മന്തര്‍ റോഡില്‍ നിന്ന് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത് ഛത്രസാല്‍ സ്റ്റേഡിയം കോംപ്ലക്സിലേക്ക് മാറ്റി. പ്രമുഖ യൂട്യൂബര്‍ ധ്രുവ് രാഠിയെ ഗുരുഗ്രാമിലെ വസതിയില്‍ നിന്നും, സി.ജെ.പി.യുടെ ലീഗല്‍ അഫയേഴ്സ് ഹെഡ് രത്ന സിംഗിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രത്ന സിംഗിനെ കാറിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും പോലീസ് പുറത്തിറക്കാന്‍ തയ്യാറാകുന്നില്ലെന്നും പാര്‍ട്ടി സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചു.

പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയിലുടനീളം അഞ്ഞൂറിലധികം ആളുകളെയാണ് പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുള്ളത്. യുവജനങ്ങളുടെ പ്രതിഷേധത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നും സഞ്ചാരസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നും സി.ജെ.പി. നേതൃത്വം കുറ്റപ്പെടുത്തി. ക്രമസമാധാനനില നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലെ വിവിധ മെട്രോ സ്റ്റേഷനുകളും ഗതാഗത സംവിധാനങ്ങളും ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്.

Photo

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026