l o a d i n g

ഇന്ത്യ

64 ലക്ഷം ലൈക്ക്, ഒന്നേ കാല്‍ ലക്ഷം കമന്റ്, താരമായി ധ്രുവ് റാഠി, പൗരത്വം പരിശോധിക്കണമെന്ന് ബി.ജെ.പി

യൂട്യൂബറുടെ പൗരത്വവും വിസാ രേഖയും പരിശോധിക്കണമെന്ന് മുന്‍ പൊലീസ് മേധാവി

Thumbnail
Publisher By     Staff Reporter
October 10, 2026

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ ദശലക്ഷക്കണക്കിന് ആരാധകരുള്ള യൂട്യൂബര്‍ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധപങ്കാളിത്തം രാഷ്ട്രീയ ചര്‍ച്ചയാകുന്നു. ബെംഗളൂരുവില്‍ ഒക്ടോബര്‍ എട്ടിന് നടന്ന തിരഞ്ഞെടുപ്പ് പട്ടിക പരിഷ്‌കരണത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പിന്നാലെ, റാഠിയുടെ പൗരത്വവും വിസാ രേഖയും പരിശോധിക്കണമെന്ന് മുന്‍ ബംഗളൂരു പൊലീസ് കമ്മിഷണറും ബി.ജെ.പി. നേതാവുമായ ഭാസ്‌കര്‍ റാവു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. റാഠി ഇന്ത്യയില്‍ കഴിയുന്നത് ഏത് രേഖയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹത്തിന്റെ കുടിയേറ്റരേഖകള്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കണമെന്നാണ് ആവശ്യം.
ഒക്ടോബര്‍ എട്ടിന് ബംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ നടന്ന പ്രതിഷേധത്തില്‍ റാഠിയും നടന്‍ പ്രകാശ് രാജും പങ്കെടുത്തിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്.ഐ.ആറിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചുകൊണ്ട് റാഠി പ്രത്യക്ഷപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടി. സി.ജെ.പി. സ്ഥാപകന്‍ അഭിജീത് ദിപ്‌കെ പങ്കുവെച്ച വീഡിയോയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 64 ലക്ഷം ലൈക്കും 1.25 ലക്ഷത്തിലേറെ കമന്റുകളും ലഭിച്ചതായാണ് റിപ്പോര്‍ട്ട്. റാഠിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 1.92 കോടി ഫോളോവേഴ്‌സും എക്‌സില്‍ 33 ലക്ഷം ഫോളോവേഴ്‌സും യൂട്യൂബില്‍ 3.3 കോടി സബ്‌സ്‌െ്രെകബര്‍മാരുമുണ്ടെന്നാണ് കണക്ക്.
ബംഗളൂരുവിലെ പ്രതിഷേധത്തിനിടെ റാഠി നടത്തിയ പ്രസംഗവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുള്ള അദ്ദേഹത്തിന്റെ എക്‌സ് പോസ്റ്റിനും വലിയ പ്രതികരണം ലഭിച്ചു.
ഉന്നതപഠനത്തിനായി 2014-15 കാലയളവില്‍ ജര്‍മനിയിലേക്ക് പോയ റാഠി പിന്നീട് രാഷ്ട്രീയവും പൊതുനയങ്ങളും സമകാലിക വിഷയങ്ങളും അവതരിപ്പിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധ നേടി. ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന നിലപാടുകളും അദ്ദേഹത്തെ രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026