മംഗളൂരു: കൊങ്കണ്‍ റെയില്‍വേ പാതയില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ ബാധിക്കുന്ന എറണാകുളം-പൂനെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് സമയനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മംഗളൂരു-മഡ്ഗാവ് പാസഞ്ചര്‍ സര്‍വീസുകളും ഭാഗികമായി റദ്ദാക്കും.
മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന 56616 മംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് ജങ്ഷന്‍ പാസഞ്ചര്‍ ചില ദിവസങ്ങളില്‍ സര്‍വീസ് കാര്‍വാറില്‍ അവസാനിപ്പിക്കും. കാര്‍വാര്‍-മഡ്ഗാവ് ജങ്ഷന്‍ ഭാഗത്തെ സര്‍വീസ് ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കില്ല.
ഇതേ ദിവസങ്ങളില്‍ മഡ്ഗാവില്‍നിന്ന് ഉച്ചയ്ക്ക് 2.15ന് പുറപ്പെടേണ്ട 56615 മഡ്ഗാവ്-മംഗളൂരു സെന്‍ട്രല്‍ പാസഞ്ചര്‍ കാര്‍വാറില്‍നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. കാര്‍വാറില്‍നിന്ന് ഉച്ചയ്ക്ക് 3.24നാണ് പുറപ്പെടുക. മഡ്ഗാവ്-കാര്‍വാര്‍ ഭാഗത്തെ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.
കേരളത്തില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കു പ്രധാനപ്പെട്ട 22149 എറണാകുളം ജങ്ഷന്‍-പൂനെ ദൈ്വവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിനും നിയന്ത്രണമുണ്ടാകും. ട്രെയിന്‍ രണ്ട് മണിക്കൂര്‍ 20 മിനിറ്റ് വൈകുമെന്ന് റെയില്‍വേ അറിയിച്ചു.
Related News