l o a d i n g

ഇന്ത്യ

ആശ്വാസത്തില്‍ പോലീസ്, പൊടുന്നനെ പ്രതിഷേധം പിടിവിട്ടു

Thumbnail
Publisher By     Staff Reporter
October 7, 2026

ന്യൂഡല്‍ഹി: ഇലക്ഷന്‍ കമ്മീഷനെതിരായ പ്രതിഷേധം പോലീസിനെ അമ്പരപ്പിച്ച് കത്തിപ്പടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ സമര്‍ഥമായ നീക്കം കാരണം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് നീങ്ങിയ പ്രതിപക്ഷ എം.പിമാരെ പൊലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞതോടെ സമരം അവസാനിക്കുകയാണെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടല്‍. പല പ്രതിപക്ഷ നേതാക്കളെയും കസ്റ്റഡിയിലെടുത്ത് ബസുകളിലേക്ക് മാറ്റിയതോടെ പ്രതിഷേധക്കാരുടെ എണ്ണം കുറഞ്ഞു. എന്നാല്‍ അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ നീക്കം സമരത്തിന്റെ ഗതി തന്നെ മാറ്റി.
പാര്‍ലമെന്റ് സ്ട്രീറ്റില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് നടന്ന മാര്‍ച്ച് നിതി ആയോഗിന് സമീപം പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ ആരംഭിച്ചത്. ബാരിക്കേഡിന് മുകളില്‍ കയറി ദേശീയപതാക വീശിയ രാഹുല്‍ ഗാന്ധി പിന്നീട് താഴെയിറങ്ങി. ഇതിനിടെ റോഡില്‍ പ്രതിഷേധിച്ചിരുന്ന എം.പിമാരെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ തുടങ്ങി.
രാഹുല്‍ ഗാന്ധി ആകാശവാണി ഭവനിന് സമീപം നിര്‍ത്തിയിട്ടിരുന്ന പൊലീസ് ബസിനടുത്തേക്ക് നീങ്ങിയപ്പോഴായിരുന്നു അപ്രതീക്ഷിത നീക്കം. ബസിലുണ്ടായിരുന്ന പ്രിയങ്ക ഗാന്ധി പുറത്തിറങ്ങി സഹോദരനൊപ്പം ആകാശവാണി ഭവന്റെ കവാടത്തിലേക്ക് നടന്നു. ഇരുവരും പൊലീസിനെ മറികടന്ന് കെട്ടിടത്തിന്റെ വളപ്പില്‍ പ്രവേശിച്ചതോടെ സമരത്തിന്റെ പുതിയ ഘട്ടത്തിന് തുടക്കമായി.
ആകാശവാണി ഭവനിലെ ജീവനക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചതോടെ നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി. എന്നാല്‍ ഒടുവില്‍ രാഹുലും പ്രിയങ്കയും അകത്ത് പ്രവേശിച്ച് ധര്‍ണ ആരംഭിച്ചു. പിന്നീട് കോണ്‍ഗ്രസ് നേതാക്കളും മറ്റ് പ്രതിപക്ഷ എം.പിമാരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറിക് ഒബ്രിയനും മഹുവ മൊയ്ത്രയും ഉള്‍പ്പെടെയുള്ളവരും പിന്നീട് സമരസ്ഥലത്തെത്തി.
തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ആരോപിച്ചാണ് പ്രതിപക്ഷം സമരം നടത്തിയത്. ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ആകാശവാണി ഭവനില്‍ മണിക്കൂറുകളോളം ധര്‍ണ തുടര്‍ന്നതോടെ കേന്ദ്രസര്‍ക്കാരും പൊലീസും സമ്മര്‍ദത്തിലായി. അതേസമയം, പ്രതിപക്ഷം കൂടിക്കാഴ്ചക്ക് ഔദ്യോഗികമായി സമയം തേടിയിരുന്നില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. പാര്‍ലമെന്റ് അനക്‌സില്‍ കൂടിക്കാഴ്ച നടത്തണമെന്ന ആവശ്യം പ്രോട്ടോക്കോള്‍ പ്രകാരം അംഗീകരിക്കാനാകില്ലെന്നും കമ്മിഷന്‍ പിന്നീട് വ്യക്തമാക്കി.
ഒടുവില്‍ രാത്രി പൊലീസ് ആകാശവാണി ഭവന്‍ വളപ്പിലേക്ക് നീങ്ങി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര തുടങ്ങിയ നേതാക്കളെ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തു. എട്ട് മണിക്കൂറിലേറെ നീണ്ട ധര്‍ണയ്ക്കാണ് ഇതോടെ വിരാമമായത്. പിന്നീട് നേതാക്കളെ വിട്ടയച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026