l o a d i n g

ഇന്ത്യ

ദല്‍ഹിയില്‍ സമരക്കൊടുങ്കാറ്റ്; രാഹുല്‍, പ്രിയങ്ക കസ്റ്റഡിയില്‍

Thumbnail
Publisher By     Staff Reporter
October 6, 2026

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലെ ക്രമക്കേടുകള്‍ ആരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഇന്‍ഡ്യാ സഖ്യം നടത്തുന്ന പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി. പാര്‍ലമെന്റില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രതിപക്ഷ എം.പിമാര്‍ റോഡില്‍ ധര്‍ണ നടത്തി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാര്‍ലമെന്റിലെ മകരദ്വാറില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. കനത്ത പൊലീസ്, അര്‍ധസൈനിക സേനാ വിന്യാസത്തിനിടയില്‍ മുന്നേറിയ എം.പിമാരെ നിതി ആയോഗ്-ആകാശവാണി ഭവന്‍ മേഖലയ്ക്ക് സമീപം ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടയുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചു.
മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി ബാരിക്കേഡിന് മുകളിലേക്ക് കയറി പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഗ്യാനേഷ്, തീര്‍ന്നു ബ്രോ, രാജി വെച്ച് പോ എന്ന സന്ദേശവും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.
19 പ്രതിപക്ഷ പാര്‍ട്ടികളുടെ സെപ്റ്റംബര്‍ 30ലെ യോഗത്തിലാണ് ഒക്ടോബര്‍ ആറിന് സംയുക്ത മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് എസ്.ഐ.ആറുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉന്നയിക്കാനും പ്രതിപക്ഷ നേതാക്കള്‍ തീരുമാനിച്ചിരുന്നു.
ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നും വോട്ടര്‍പട്ടികയിലെ കൂട്ടിച്ചേര്‍ക്കല്‍, നീക്കം, തിരുത്തല്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പൊലീസ് വലയത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ പ്രതിഷേധങ്ങള്‍ക്കിടെ നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ഒമ്പതിലേറെ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026