l o a d i n g

ഇന്ത്യ

വ്യാജ രേഖ ഉപയോഗിച്ച് പ്രതിയെ രക്ഷിച്ചു, ജയില്‍ ഡി.ഐ.ജി ജയിലില്‍

Thumbnail
Publisher By     Staff Reporter
October 6, 2026

ബംഗളൂരു: വ്യാജ സുപ്രീംകോടതി ഉത്തരവ് തയ്യാറാക്കി ജീവപര്യന്തം തടവുകാരനെ ജയിലില്‍നിന്ന് മോചിപ്പിച്ചെന്ന കേസില്‍ കര്‍ണാടക ജയില്‍ വകുപ്പ് ഡി.ഐ.ജി എം. സോമശേഖര്‍ അറസ്റ്റില്‍. 2018ല്‍ ബെംഗളൂരു സെന്‍ട്രല്‍ ജയിലിന്റെ ചീഫ് സൂപ്രണ്ടായിരുന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
ജീവപര്യന്തം തടവുകാരനായ എ. ശങ്കറിനെ 2018 നവംബര്‍ 13ന് വ്യാജ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജയിലില്‍നിന്ന് പുറത്തിറക്കിയെന്ന പരാതിയില്‍ പരപ്പന അഗ്രഹാര പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2026 മേയ് 20ന് ബംഗളൂരു സെന്‍ട്രല്‍ ജയിലിലെ ഇന്‍ചാര്‍ജ് സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്.
പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ കേസില്‍ 2004 ജൂലൈ 12ന് ബെംഗളൂരുവിലെ ഫാസ്റ്റ് ട്രാക്ക് കോടതി ശങ്കറിന് ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീലുകള്‍ വിജയിച്ചില്ല.
അന്നത്തെ ജയിലിലെ കണ്‍വിക്ട് പ്രിസണര്‍ വിഭാഗത്തിലെ സെക്കന്‍ഡ് ഡിവിഷന്‍ അസിസ്റ്റന്റായിരുന്ന ശ്രീകാന്ത് എസ് സുപ്രീംകോടതി ഉത്തരവിന്റെ വ്യാജ പകര്‍പ്പ് തയ്യാറാക്കിയതായി കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. 2018 നവംബര്‍ 13ന് ശങ്കറിനെ വിട്ടയക്കാനുള്ള സുപ്രീംകോടതി ഉത്തരവാണെന്ന തരത്തിലായിരുന്നു രേഖ തയ്യാറാക്കിയത്.
ഈ രേഖയുടെ അടിസ്ഥാനത്തിലാണ് ശങ്കറിനെ ജയിലില്‍നിന്ന് മോചിപ്പിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. അന്നത്തെ ചീഫ് സൂപ്രണ്ട് ഭര്‍ത്താവിന്റെ മോചനത്തിന് സഹായിച്ചിരുന്നുവെന്ന് ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ മൊഴി നല്‍കിയതായും പൊലീസ് അറിയിച്ചു.
അന്വേഷണവുമായി സഹകരിച്ചില്ലെന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ചെന്നും സോമശേഖറിനെതിരെ പൊലീസ് ആരോപിക്കുന്നു. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മറ്റൊരാളെയും കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2018 മുതല്‍ ജയിലിന് പുറത്തുള്ള ശങ്കറിനെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.
ബെംഗളൂരു സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ആരോപിക്കപ്പെടുന്നത് ഇതാദ്യമല്ല. തടവുകാര്‍ക്ക് അനധികൃത സൗകര്യങ്ങള്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍ എം.പി. പ്രജ്വല്‍ രേവണ്ണയ്ക്ക് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സൗകര്യം ലഭിച്ചെന്ന ആരോപണവും കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയ്ക്ക് പ്രത്യേക പരിഗണന നല്‍കിയെന്ന ആരോപണവും ഇതില്‍പ്പെടുന്നു.
2017ല്‍ അന്നത്തെ ജയില്‍ ഡി.ഐ.ജി ഡി. രൂപ, എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ. ശശികലയ്ക്ക് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ നല്‍കാന്‍ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ചതും കര്‍ണാടക ജയിലുകളിലെ പരിഷ്‌കാരങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026