l o a d i n g

കായികം

ഹര്‍മന്‍പ്രീത് പടിയിറങ്ങി, മന്ദാന നായികയായി വന്നേക്കും

Thumbnail
Publisher By     Staff Reporter
October 6, 2026

ഗുവാഹത്തി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായക അധ്യായങ്ങളിലൊന്നിന് തിരശ്ശീല വീഴുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയെ ആദ്യമായി വനിതാ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ഹര്‍മന്‍പ്രീത് കൗര്‍ മൂന്ന് ഫോര്‍മാറ്റുകളിലെയും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ചൊവ്വാഴ്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് 37കാരി തീരുമാനം പ്രഖ്യാപിച്ചത്.
ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നീ മൂന്ന് ഫോര്‍മാറ്റുകളിലുമായി ഇന്ത്യയെ നയിച്ച ഹര്‍മന്‍പ്രീത് അഞ്ച് ടെസ്റ്റുകളിലും 51 ഏകദിനങ്ങളിലും 155 ടി20 മത്സരങ്ങളിലും ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ മാസം നിഷിനില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണം നേടിയതാണ് ക്യാപ്റ്റനെന്ന നിലയിലെ അവരുടെ അവസാന മത്സരം.
'ഇത് എളുപ്പമുള്ള തീരുമാനമല്ല. വര്‍ഷങ്ങളുടെ ഓര്‍മകളും വികാരങ്ങളും ത്യാഗങ്ങളും ഈ തീരുമാനത്തിനൊപ്പമുണ്ട്,' ഹര്‍മന്‍പ്രീത് കുറിച്ചു. ടീമിനുവേണ്ടി തന്റെ വ്യക്തിഗത പ്രകടനവും വളര്‍ച്ചയും പലപ്പോഴും മാറ്റിവെച്ചിട്ടുണ്ടെന്നും ടീമിന്റെ താല്‍പര്യത്തിനായിരുന്നു എപ്പോഴും മുന്‍ഗണനയെന്നും അവര്‍ വ്യക്തമാക്കി.
ക്യാപ്റ്റന്‍സി ഒഴിയുമ്പോഴും ടീമിനെ നല്ല നിലയില്‍ ഏല്‍പ്പിക്കാനായതിലുള്ള സമാധാനമാണ് മനസ്സിലുള്ളതെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. ഇനി ഒരു പുതിയ അധ്യായം തുടങ്ങുകയാണ്. ക്യാപ്റ്റന്‍സി അവസാനിച്ചാലും ഇന്ത്യന്‍ ക്രിക്കറ്റിനോടുള്ള എന്റെ സ്‌നേഹം ഒരിക്കലും അവസാനിക്കില്ല. ഇനി കളിയോടുള്ള സ്‌നേഹത്തിനായി വീണ്ടും കളിക്കാന്‍ ഞാന്‍ തയ്യാറാണ് -ഹര്‍മന്‍പ്രീത് പറ്ഞ്ഞു.
ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ കുറച്ചുകാലമായി ശക്തമായിരുന്നു. ഈ വര്‍ഷം ജൂണില്‍ ടി20 ലോകകപ്പില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം തവണയും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതോടെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ക്യാപ്റ്റന്‍സി സംബന്ധിച്ച് സെലക്ഷന്‍ കമ്മിറ്റിയിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഹര്‍മന്‍പ്രീതിന്റെ പിന്‍ഗാമിയായി വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ പേരാണ് പ്രധാനമായും ഉയരുന്നത്. 2024ലും 2026ലും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ വനിതാ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ചതോടെ നേതൃത്വശേഷിയും മന്ദാന തെളിയിച്ചിട്ടുണ്ട്.
2012ലാണ് ഹര്‍മന്‍പ്രീത് ആദ്യമായി ഇന്ത്യയുടെ ടി20 ടീമിനെ നയിച്ചത്. 2018ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ സെമിഫൈനലിലെത്തിച്ച അവര്‍ 2020ലെ ലോകകപ്പില്‍ ടീമിനെ റണ്ണറപ്പാക്കുകയും ചെയ്തു. എന്നാല്‍ ഏറ്റവും വലിയ നേട്ടം 2025ലെ ഏകദിന ലോകകപ്പ് കിരീടമാണ്.
ക്യാപ്റ്റന്‍സി ഒഴിഞ്ഞെങ്കിലും കളിക്കാരിയായി ഹര്‍മന്‍പ്രീത് തുടരും. വരാനിരിക്കുന്ന ഡബ്ല്യു.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ടീമിനെ മൂന്നാം കിരീടത്തിലേക്ക് നയിക്കാനുള്ള ദൗത്യവും അവര്‍ക്കു മുന്നിലുണ്ട്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026