l o a d i n g

ഇന്ത്യ

പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്നു, കേന്ദ്രാനുമതി തടസ്സം

Thumbnail
Publisher By     Staff Reporter
October 6, 2026

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ ഔദ്യോഗിക പേര് പശ്ചിം ബംഗ എന്നാക്കി മാറ്റാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ. നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ തന്നെ പേരുമാറ്റത്തിനുള്ള ബില്‍ അവതരിപ്പിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാരണാസിയില്‍ 'പശ്ചിം ബംഗ ഭവന്‍' നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് ഭട്ടാചാര്യ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തിന്റെ ചരിത്രവുമായും ബംഗാളി സ്വത്വവുമായും ബന്ധിപ്പിക്കുന്നതിനാണ് പശ്ചിം ബംഗ'എന്ന പേര് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാരണാസിയിലെ നിര്‍ദിഷ്ട പശ്ചിം ബംഗ ഭവന്‍ സാംസ്‌കാരിക കേന്ദ്രമായും ബംഗാളില്‍നിന്നുള്ള തീര്‍ഥാടകരുടെയും വിനോദസഞ്ചാരികളുടെയും താമസകേന്ദ്രമായും പ്രവര്‍ത്തിക്കുമെന്നാണ് പദ്ധതി. സമ്മേളന ഹാള്‍, ലൈബ്രറി, ബംഗാളി സാഹിത്യഗാനങ്ങളുടെ ശേഖരം, പാര്‍ക്കിങ് സൗകര്യം എന്നിവയും ഇവിടെ ഒരുക്കും. വാരണാസിക്കും ബംഗാളിനുമിടയില്‍ നൂറ്റാണ്ടുകളായുള്ള സാംസ്‌കാരിക-ആത്മീയ ബന്ധമാണ് പദ്ധതിക്ക് പിന്നിലെന്നും ഭട്ടാചാര്യ പറഞ്ഞു.
പേരുമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍് പശ്ചിമ ബംഗാളില്‍ പുതിയതല്ല. 1999ല്‍ ജ്യോതി ബസുവിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ പശ്ചിം ബംഗ' എന്ന പേര് നിര്‍ദേശിച്ച് പ്രമേയം അവതരിപ്പിച്ചിരുന്നു. പിന്നീട് ബംഗ്ലാ എന്ന പേരും പരിഗണിക്കപ്പെട്ടു. എന്നാല്‍ കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ നീക്കം മുന്നോട്ടുപോയില്ല.
2011ല്‍ മമത ബാനര്‍ജി സര്‍ക്കാര്‍ വീണ്ടും പശ്ചിം ബംഗ എന്ന പേര് നിര്‍ദേശിച്ചു. അക്ഷരമാലാക്രമത്തില്‍ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നിലായതിനാല്‍ ദേശീയ യോഗങ്ങളില്‍ പശ്ചിമ ബംഗാളിന്റെ പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ പലപ്പോഴും അവസാനം വരെ കാത്തിരിക്കേണ്ടിവരുന്നുവെന്നായിരുന്നു അന്നത്തെ വാദം. സര്‍വകക്ഷി യോഗവും നിര്‍ദേശത്തെ പിന്തുണച്ചെങ്കിലും കേന്ദ്രാനുമതി ലഭിച്ചില്ല.
2016ല്‍ ബംഗ്ലാ (ബംഗാളി), ബംഗാള്‍ (ഇംഗ്ലീഷ്, ഹിന്ദി) എന്നിങ്ങനെ പേരുകള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. 2018ല്‍ നിയമസഭ ഏകകണ്ഠമായി'ബംഗ്ലാ എന്ന ഒറ്റ പേര് നിര്‍ദേശിച്ചെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല. പേരുമാറ്റത്തിന് ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നും ബംഗ്ലായും ബംഗ്ലാദേശ് എന്ന പേരും തമ്മിലുള്ള സാമ്യം സംബന്ധിച്ച് ബി.ജെ.പി. നേതാക്കള്‍ ഉന്നയിച്ച ആശങ്കകളുമാണ് അന്ന് തടസ്സമായത്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026