l o a d i n g

ബിസിനസ്

സൗദിയില്‍ ബിസിനസ് വിപുലീകരിക്കാം; ബ്രേക്ക് ത്രൂ സമ്മിറ്റ് പത്തിന് ജിദ്ദയില്‍

Thumbnail
Publisher By     Staff Reporter
October 6, 2026

ജിദ്ദ: സൗദിയില്‍ ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്ന മലയാളി സംരംഭകര്‍ക്കായി സിജി ജിദ്ദയുടെ കീഴിലുള്ള ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് (ബിഗ്) 'ബിസിനസ് ബ്രേക്ക്ത്രൂ സമ്മിറ്റ്' സംഘടിപ്പിക്കുന്നു. ഈ മാസം 10 ന് ശനിയാഴ്ച ജിദ്ദ റമദാ ഹോട്ടലിലാണ് മുഴുദിന ശില്‍പശാല. ടി.എക്‌സ ബിസിനസ് ഇക്കോസിസ്റ്റം സ്ഥാപകനും പ്രമുഖ ബിസിനസ് സ്‌കെയില്‍-അപ്പ് മെന്ററുമായ കോച്ച് ഫസല്‍ റഹ്‌മാന്‍ സമ്മിറ്റിന് നേതൃത്വം നല്‍കും.

ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ ഗൗരവമായി ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായാണ് ഈ സമ്മിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ബിഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിസിനസിനെ വ്യവസ്ഥാപിതമായി വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്ന ഉടമകള്‍ക്ക് ആവശ്യമായ പ്രായോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന വേദിയായിരിക്കും ഈ പ്രോഗ്രാം. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറ് വരെയാണ് പരിപാടി.

ഉടമയുടെ ദൈനംദിന ഇടപെടലുകള്‍ കുറച്ചുകൊണ്ട്, ശക്തമായ സിസ്റ്റങ്ങള്‍, കഴിവുള്ള ടീം, കൃത്യമായ എക്‌സിക്യൂഷന്‍ എന്നിവയിലൂടെ ബിസിനസ് എങ്ങനെ കൂടുതല്‍ ഉപഭോക്താക്കളിലേക്കും പുതിയ വിപണികളിലേക്കും വിപുലീകരിക്കാം എന്നതിലാണ് സമ്മിറ്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിസിനസ് ട്രാന്‍സ്‌ഫോര്‍മേഷനിലും സ്‌കെയില്‍-അപ്പിലും 15 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള കോച്ച് ഫസല്‍ റഹ്‌മാനുമായി പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ സംശയങ്ങളും വെല്ലുവിളികളും നേരിട്ട് ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക അവസരവും സമ്മിറ്റിന്റെ ഭാഗമായി ഉണ്ടായിരിക്കും.

സൗദി അറേബ്യയില്‍ ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് നിലവില്‍ വളരെ അനുകൂലമായ അന്തരീക്ഷമാണുള്ളത്. വ്യക്തമായ സ്ട്രാറ്റജിയിലൂടെയും സിസ്റ്റങ്ങളിലൂടെയും ബിസിനസ് വളര്‍ത്തുന്നതിന്റെ പ്രാധാന്യം സംരംഭകര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ഈ പരിപാടി ഉപകരിക്കുമെന്ന് ബിഗ് പ്രത്യാശിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 0582898065, 0506552828 എന്നീ നമ്പരുകളില്‍ ഉടന്‍ ബന്ധപ്പെടാം. https://forms.gle/nvhT2T7yn34nBLG26 എന്ന ഗൂഗ്ള്‍ ഫോമിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

സിജി ജിദ്ദ ചാപ്റ്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് സംരംഭകര്‍ക്ക് പഠിക്കാനും വളരാനും പിന്തുണ നല്‍കുന്ന നിരവധി പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചു വരുന്ന ജിദ്ദ ആസ്ഥാനമായുള്ള പ്രമുഖ സംരംഭക കൂട്ടായ്മയാണ്.

ബിഗ് ഡയറക്ടര്‍ റിയാസ് കെ.എം, ഡെപ്യൂട്ടി ഡയറക്ടര്‍ അഷ്ഫാഖ് മേലെകണ്ടി, പ്രോഗ്രാം കണ്‍വീനര്‍ ഡോ. ഫൈസല്‍, ഡെപ്യൂട്ടി കണ്‍വീനര്‍ ഉനൈസ് ചെറുമല, സിജി ജിദ്ദ വൈസ് ചെയര്‍മാന്‍ റഷീദ് അമീര്‍, സിജി ജിദ്ദ ചെയര്‍മാന്‍ എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് സമീര്‍, എം.എം. ഇര്‍ഷാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ക്യാപ്
ജിദ്ദയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ബിഗ് ഭാരവാഹികള്‍ സംസാരിക്കുന്നു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026