l o a d i n g

ഇന്ത്യ

മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചെന്ന പരാതി: പോലീസ് ഉദ്യോഗസ്ഥന്റെ പ്രമോഷന്‍ റദ്ദാക്കി

Thumbnail
Publisher By     Staff Reporter
October 6, 2026

ന്യൂഡല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന ഡല്‍ഹി പൊലീസ് എ.സി.പി വിവേക് ഭഗതിനെ അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് (എ.ഡി.സി.പി)യുടെ താല്‍ക്കാലിക ചുമതലയില്‍നിന്ന് ഒഴിവാക്കി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ ചുമതല ഏറ്റെടുക്കേണ്ടതില്ലെന്ന് വിവേക് ഭഗത് തന്നെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്തത്.
ഒക്ടോബര്‍ അഞ്ചിന് 12 ഉദ്യോഗസ്ഥര്‍ക്ക് എ.ഡി.സി.പി പദവി നല്‍കിക്കൊണ്ട് ഉത്തരവിറങ്ങിയിരുന്നു. ഇതില്‍ വിവേക് ഭഗതും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച പരാതികള്‍ െ്രെകംബ്രാഞ്ച് പരിശോധിക്കുന്നതിനിടെയാണ് ഉത്തരവിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.
തുടര്‍ന്ന് ഭഗത് അന്വേഷണകാലയളവില്‍ ചുമതല ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ അദ്ദേഹത്തെ ഒഴിവാക്കി ശേഷിക്കുന്ന 11 ഉദ്യോഗസ്ഥര്‍ക്കായി പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.
ഭഗതിന് നല്‍കിയത് സ്ഥിരം പ്രമോഷനല്ലെന്നുംഅധിക സാമ്പത്തിക ആനുകൂല്യമോ സ്ഥിരം എ.ഡി.സി.പി പദവിയുടെ നിയമപരമായ അധികാരങ്ങളോ ഇതിലൂടെ ലഭിക്കില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഈ ഭരണനടപടിക്കുള്ള നിര്‍ദേശം ഓഗസ്റ്റ് 25ന് തന്നെ ആരംഭിച്ചതാണെന്നും പരാതികള്‍ ഉയര്‍ന്ന സംഭവങ്ങള്‍ക്ക് മുമ്പായിരുന്നു നടപടിക്രമമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഒക്ടോബര്‍ മൂന്നിന് ജന്തര്‍ മന്തറില്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചുവെന്നാരോപിച്ച് വിവേക് ഭഗതിനെതിരെ ഒരു വനിതാ മാധ്യമപ്രവര്‍ത്തക പരാതി ഉന്നയിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതികള്‍ ഡല്‍ഹി പൊലീസ് െ്രെകംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. പരാതികളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, സ്ത്രീകളെ പൊലീസ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഡല്‍ഹി പൊലീസ് പ്രതികരിച്ചു. വനിതാ പ്രതിഷേധകരെ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്തതെന്നും നിയമാനുസൃത നടപടികളാണ് സ്വീകരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026