l o a d i n g

ഇന്ത്യ

മാധ്യമപ്രവര്‍ത്തകക്കെതിരായ ലൈംഗികാക്രമണ പരാതി നേരിട്ട ഉദ്യോഗസ്ഥന് പ്രമോഷന്‍

Thumbnail
Publisher By     Staff Reporter
October 6, 2026

ന്യൂഡല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതി നേരിടുന്ന ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗതിന് പ്രമോഷന്‍. ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 3ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് അസിസ്റ്റന്റ് കമ്മീഷണര്‍ ഭഗത് ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചുവെന്ന് വനിതാ മാധ്യമപ്രവര്‍ത്തക പരാതി കൊടുത്തത്. 2018 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഭഗത്തിന് 11 ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണറായി സ്ഥാനക്കയറ്റം നല്‍കിയത്.
പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതികള്‍ ഡല്‍ഹി പൊലീസ് െ്രെകംബ്രാഞ്ച് പരിശോധിച്ചുകൊണ്ടിരിക്കെയാണ് പ്രമോഷന്‍ ഉത്തരവ് പുറത്തുവന്നത്. സംഭവത്തില്‍ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കുന്നതിനായി പരാതികള്‍ െ്രെകംബ്രാഞ്ചിന് കൈമാറിയതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ആരോപണങ്ങള്‍ ഉയരുന്നതിന് ഏറെ മുമ്പുതന്നെ പ്രമോഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിരുന്നുവെന്നും ഇത് പതിവ് സര്‍വീസ് നടപടിയുടെ ഭാഗമാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. എന്നാല്‍ അന്വേഷണം തുടരുന്നതിനിടെയുള്ള പ്രമോഷന്‍ നടപടിക്കെതിരെ വിമര്‍ശനം ശക്തമാണ്.
പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. വിവേക് ഭഗത് വനിതാ മാധ്യമപ്രവര്‍ത്തകയോട് അനുചിതമായി പെരുമാറിയെന്ന ആരോപണവും ഉയര്‍ന്നു. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിച്ചു.
പ്രതിഷേധത്തിനിടെ വനിതാ പ്രതിഷേധകരോടും മാധ്യമപ്രവര്‍ത്തകരോടും അഭിഭാഷകരോടും പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും ചില സ്ത്രീകള്‍ തങ്ങളെ അപമര്യാദയായി സ്പര്‍ശിച്ചതായി പരാതിപ്പെട്ടെന്നും വിവിധ മാധ്യമ സംഘടനകള്‍ ആരോപിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം വിശദീകരിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഡല്‍ഹി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായതിനാല്‍ പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് പൊലീസിന്റെ അടിസ്ഥാന ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിനിടെ ക്യാമറകള്‍ പിടിച്ചെടുക്കുകയും മാധ്യമപ്രവര്‍ത്തകരെ വലിച്ചിഴയ്ക്കുകയും ചെയ്‌തെന്നും രാഹുല്‍ ആരോപിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യയും പരാതികളില്‍ നടപടി ആവശ്യപ്പെട്ടു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026