l o a d i n g

ഇന്ത്യ

ദല്‍ഹി സമരം: പോലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍

Thumbnail
Publisher By     Staff Reporter
October 4, 2026

ന്യൂദല്‍ഹി: ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗികാതിക്രമം നടത്തിയെന്ന് മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചു. പരാതികള്‍ ന്യൂദല്‍ഹി ജില്ലാ പൊലീസ് െ്രെകംബ്രാഞ്ചിന് കൈമാറിയതായി ദല്‍ഹി പൊലീസ് അറിയിച്ചു.
പ്രതിഷേധത്തിനിടെ വിദ്യാര്‍ഥി നേതാവ് നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് ചിത്രീകരിക്കുന്നതിനിടെ അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പൊലീസ് വിവേക് ഭഗത് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഒരു മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. പരാതി നല്‍കാന്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അവര്‍ ആരോപിച്ചു.
തുടര്‍ന്ന് നിരവധി മാധ്യമപ്രവര്‍ത്തകരും പ്രതിഷേധക്കാരും പൊലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പരാതികള്‍ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിനായി കമല മാര്‍ക്കറ്റ് െ്രെകംബ്രാഞ്ചിന് കൈമാറിയതായി ദല്‍ഹി പൊലീസ് വ്യക്തമാക്കി. എന്നാല്‍ എ.സി.പി വിവേക് ഭഗതിനെതിരായ പരാതിയാണോ, അതോ മറ്റ് ലൈംഗികാതിക്രമ പരാതികളാണോ പൊലീസ് പരാമര്‍ശിച്ചതെന്ന് വ്യക്തമായിട്ടില്ല.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ കാലതാമസത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ചോദ്യം ഉന്നയിച്ചു. പൊലീസ് നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച പ്രസ് ക്ലബ് ഓഫ് ഇന്ത്യയും വനിതാ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനിടെ പ്രസ് കാര്‍ഡുകളുമായി ജോലി ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകരെ പൊലീസ് മോശമായി പെരുമാറുകയും ചിലരെ പ്രതിഷേധക്കാര്‍ക്കൊപ്പം കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി മാധ്യമസംഘടന ആരോപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭയമില്ലാതെ ജോലി ചെയ്യാനും പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും സാഹചര്യമൊരുക്കണമെന്ന് പ്രസ് ക്ലബ് ആവശ്യപ്പെട്ടു.
പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ച സര്‍ക്കാര്‍ നടപടിയെയും പ്രസ് ക്ലബ് വിമര്‍ശിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026