l o a d i n g

സാംസ്കാരികം

സൂഫിസം: പ്രണയവും സംഗീതവുമല്ല ഇസ്ലാമിലെ ആത്മീയത -ശിഹാബ് സലഫി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 4, 2026

ജിദ്ദ: ആത്മീയ ജീവിതത്തിന് ഇസ്ലാമില്‍ വലിയ പ്രാധാന്യമുണ്ടെങ്കിലും, അതിന്റെ സാക്ഷാത്കാരത്തിനുള്ള വഴി നവസൂഫിസം മുന്നോട്ടുവെക്കുന്ന അനുരാഗാത്മകമായ ഉന്മാദതലങ്ങളല്ല, മറിച്ച് വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങളും അതിന്റെ പ്രായോഗിക മാതൃകയായ പ്രവാചകചര്യയുമാണെന്ന് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് ശിഹാബ് സലഫി എടക്കര പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ ''പ്രണയം, സംഗീതം സൂഫിസത്തിന്റെ കാണാപ്പുറങ്ങള്‍'' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൃദയശുദ്ധിയും ആത്മീയതയും മാനവജീവിതത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളാണെന്നും അതിനെക്കുറിച്ച് മനുഷ്യരാശിക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കേണ്ടത് സ്രഷ്ടാവായ ദൈവം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകന്മാരിലൂടെ ദൈവം മനുഷ്യര്‍ക്ക് ആത്മീയ ജീവിതത്തിന്റെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ദൈവവുമായി മനുഷ്യന്‍ എങ്ങനെ ബന്ധപ്പെടണമെന്നും എങ്ങനെ അവനിലേക്ക് അടുക്കണമെന്നും അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തിലൂടെ ദൈവം മനുഷ്യരാശിയെ പൂര്‍ണ്ണമായി പഠിപ്പിച്ചു. പ്രവാചകജീവിതം പിന്തുടരുന്നതിന് പകരം ആത്മീയാനുരാഗികളുടെ വഴികള്‍ സ്വീകരിക്കുന്നത് ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആത്മീയതയുടെ പേരില്‍ യുവാക്കളെ ഭൗതികജീവിതത്തിന്റെ ചട്ടക്കൂടുകളില്‍നിന്ന് മാറ്റിനിര്‍ത്തി 'ദൈവാനുരാഗം' എന്ന ലഹരിയിലേക്ക് നയിക്കുന്നതാണ് നവസൂഫിസം മുന്നോട്ടുവെക്കുന്ന സമീപനമെന്ന് അദ്ദേഹം ആരോപിച്ചു. സംഗീതവും പ്രണയവും കേന്ദ്രീകരിച്ചുള്ള ഇത്തരം ആത്മീയാവിഷ്‌കാരങ്ങള്‍ വിശുദ്ധ ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും വെളിച്ചത്തില്‍നിന്ന് മനുഷ്യനെ അകറ്റി അനുരാഗഭ്രമത്തിന്റെ അന്ധകാരത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൂഫിസത്തിന്റെ പ്രയോക്താക്കളായ മന്‍സൂര്‍ ഹല്ലാജിന്റെയും ജലാലുദ്ദീന്‍ റൂമിയുടെയും രചനകളിലൂടെ ദൈവത്തോടുള്ള അനുരാഗത്തിന്റെ ഉച്ചസ്ഥായിയായി അവതരിപ്പിക്കപ്പെടുന്ന ചില ആശയങ്ങള്‍ ഇസ്ലാമിന്റെ ഏകദൈവവിശ്വാസവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ശിഹാബ് സലഫി അഭിപ്രായപ്പെട്ടു. ''അനല്‍ ഹഖ്'' പോലുള്ള പ്രസ്താവനകള്‍ തൗഹീദിന്റെ അടിസ്ഥാന ആശയങ്ങളെ ചോദ്യം ചെയ്യുന്നവയാണെന്നും ഇത്തരം ആശയങ്ങളുടെ സ്വാധീനത്തെക്കുറിച്ച് യുവജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് ഇസ്ലാമിക പ്രബോധനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

'കാമില: റൂമിയുടെ പ്രണയി' പോലുള്ള രചനകളിലൂടെ പ്രൊഫ. ശബ്‌നം നൂര്‍ജഹാന്‍ സമകാലിക കേരളത്തിലെ യുവജനതയെ സൂഫിസത്തിന്റെ വഴിയിലൂടെ പ്രണയത്തിന്റെയും ജീവിതത്തിന്റെയും ആഴങ്ങള്‍ അന്വേഷിക്കാന്‍ പഠിപ്പിക്കുന്ന സാഹചര്യത്തില്‍, ഇത്തരം അവതരണങ്ങളില്‍ അടങ്ങിയിരിക്കുന്ന ആശയങ്ങളെ ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ആനെ കേന്ദ്രമാക്കിയും പ്രവാചകചര്യയെ മാനദണ്ഡമാക്കിയും തൗഹീദിന്റെ അടിസ്ഥാനത്തില്‍ ആത്മീയതയെ അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തവരാണ് പ്രവാചകന്മാരും സച്ചരിതരായ പൂര്‍വപണ്ഡിതന്മാരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ മനുഷ്യനിര്‍മിതമായ ആത്മീയാനുരാഗത്തിന്റെ വഴികള്‍ തേടുന്നത് ഇസ്ലാമിന്റെ മൗലികതയോട് ചേര്‍ന്നുനില്‍ക്കുന്നതല്ലെന്നും ശിഹാബ് സലഫി പറഞ്ഞു.

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ മുഹമ്മദ് നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ഷാഫി മജീദ് ആലപ്പുഴ നന്ദിയും പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026