l o a d i n g

കായികം

ഗോള്‍ഡന്‍ ഫിനിഷ്, ഏഷ്യാഡില്‍ രണ്ടാമത്തെ മികച്ച പ്രകടനം

Thumbnail
Publisher By     Staff Reporter
October 4, 2026

നഗോയ -അവസാന ദിനങ്ങളിലെ സ്വര്‍ണവേട്ടയുടെ കരുത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഗംഭീര ഫിനിഷ്. ജപ്പാനിലെ ഐച്ചിനഗോയയില്‍ നടന്ന 2026 ഏഷ്യാഡില്‍ 21 സ്വര്‍ണവും 27 വെള്ളിയും 37 വെങ്കലവും ഉള്‍പ്പെടെ 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്തേക്ക് കുതിച്ചു. മെഡല്‍ എണ്ണത്തിലും സ്വര്‍ണത്തിലും ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ഏഷ്യാഡ് ആണിത്.
2023ലെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം. അന്ന് 28 സ്വര്‍ണം, 38 വെള്ളി, 42 വെങ്കലം എന്നിങ്ങനെ 108 മെഡലുകള്‍ നേടി ഇന്ത്യ നാലാം സ്ഥാനത്തെത്തി. 2026ല്‍ ആകെ മെഡലുകള്‍ 85 ആയും സ്വര്‍ണം 21 ആയും കുറഞ്ഞു. എങ്കിലും ഇന്ത്യയുടെ രണ്ടാമത്തെ മികച്ച പ്രകടനമായി ഇത്. 2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 16 സ്വര്‍ണവും 23വെള്ളിയും 31 വെങ്കലവുമായി 70 മെഡലുകളും എട്ടാം സ്ഥാനവുമായിരുന്നു ഇന്ത്യക്ക്. 2014 ഇഞ്ചിയോണിലെ 11 സ്വര്‍ണവും10 വെള്ളിയും 36 വെങ്കലവുമുള്‍പ്പെടെ 57 മെഡലുകളും ഇന്ത്യയെ എട്ടാം സ്ഥാനത്തു നിര്‍ത്തി. തുടര്‍ച്ചയായ രണ്ടാം ഏഷ്യന്‍ ഗെയിംസിലാണ് ഇന്ത്യ നാലാം സ്ഥാനം നിലനിര്‍ത്തുന്നത്.
ഇത്തവണത്തെ നേട്ടത്തിന് കൂടുതല്‍ മാറ്റ് പകരുന്നത് മത്സരാര്‍ഥികളുടെ എണ്ണം ഏറെ കുറവായിരുന്നു എന്നതാണ്. ഹാങ്ചൗവിലെ 661 താരങ്ങള്‍ക്കു പകരം ഇത്തവണ 495 പേരെ മാത്രമാണ് ഇന്ത്യ അയച്ചത് ്. മെഡല്‍ സാധ്യതയുള്ള താരങ്ങളെ മാത്രം ഉള്‍പ്പെടുത്തണമെന്ന പുതിയ നയത്തിന്റെ ഭാഗമായിരുന്നു ഇത്.
ആദ്യ ദിനങ്ങളില്‍ മന്ദഗതിയിലായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. അവസാന ദിവസങ്ങളില്‍ ഇന്ത്യ കുതിച്ചുകയറി. വെള്ളിയാഴ്ച ആറ് സ്വര്‍ണവും ശനിയാഴ്ച അഞ്ച് സ്വര്‍ണവും നേടി. ഇതുവഴി നേടിയ 11 സ്വര്‍ണമാണ് ഇന്ത്യയുടെ കുതിപ്പ് സാധ്യമാക്കിയത്.
അമ്പെയ്ത്തായിരുന്നു ഇത്തവണത്തെ വലിയ ശക്തി.അഞ്ച് സ്വര്‍ണവുമായി ഇന്ത്യ കൊറിയയുടെ ആധിപത്യത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി. റികര്‍വില്‍ വനിതാ ടീം ആദ്യമായി സ്വര്‍ണം നേടിയതും 17കാരി കുംകും മോഹഡ് വ്യക്തിഗത റികര്‍വില്‍ ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ ഏഷ്യാഡ് ചാമ്പ്യനായതും അപൂര്‍വ നേട്ടങ്ങളായി.
വനിതാ ഹോക്കിയിലെ സ്വര്‍ണവും പുരുഷ ഹോക്കിയില്‍ കിരീടം കാത്തതും ക്രിക്കറ്റിലെ പാകിസ്താനെതിരായ പുരുഷ സ്വര്‍ണവും ഇന്ത്യയുടെ അവസാനഘട്ട കുതിപ്പിന് കൂടുതല്‍ തിളക്കം നല്‍കി. ഗോള്‍ഫില്‍ പ്രണവി ഉര്‍സ് വനിതാ വ്യക്തിഗത സ്വര്‍ണം നേടിയത് മറ്റൊരു ചരിത്രനേട്ടമായി. ഗുസ്തിയില്‍ രണ്ട് സ്വര്‍ണം, രണ്ട് വെള്ളി, രണ്ട് വെങ്കലം എന്ന 222 നേട്ടവും ശ്രദ്ധേയമായി.
ഹാങ്ചൗവില്‍ ആദ്യമായി ഇന്ത്യ 100 മെഡല്‍ പിന്നിട്ടിരുന്നു. ഇത്തവണ അതിന് സാധ്യമാകാതിരുന്നതിന് പ്രധാന കാരണം ഷൂട്ടിങ്ങിലും അത്‌ലറ്റിക്‌സിലും ഹാങ്ചൗവിലെ നിലവാരം ആവര്‍ത്തിക്കാനാകാതിരുന്നതാണ്. എങ്കിലും കുറഞ്ഞ സംഘവുമായി 85 മെഡലും 21 സ്വര്‍ണവും നേടി നാലാം സ്ഥാനം നിലനിര്‍ത്തിയത് ഇന്ത്യയുടെ വളരുന്ന കായികശക്തിയുടെ മറ്റൊരു അടയാളമായി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026