l o a d i n g

സാംസ്കാരികം

'ജോളിവുഡ് സ്റ്റോറി' പുസ്തകം പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 2, 2026

ദമ്മാം: പ്രമുഖ വ്യവസായ പ്രമുഖനും ചലച്ചിത്ര നിര്‍മ്മാതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമില്‍ പ്രകാശനം ചെയ്തു. സൗദി മലയാളി സമാജം സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം.എന്‍. കാരശ്ശേരി, പ്രശസ്ത കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ പി.കെ. പാറക്കടവിന് പുസ്തകം നല്‍കി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, കലാ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. സമാജം ദേശീയാധ്യക്ഷനും ഡെസ്റ്റിനി ബുക്ക്‌സ് എം.ഡിയുമായ മാലിക് മഖ്ബൂല്‍ പ്രസാധക പ്രഭാഷണം നടത്തി. ദമ്മാമിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ സമാദരണീയ വ്യക്തിത്വവും ബദ്ര്‍ അല്‍ റാബി മെഡിക്കല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ അഹമ്മദ് പുളിക്കല്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

ഡോ. സിന്ധു ബിനു പുസ്തകപരിചയം നിര്‍വ്വഹിച്ചു. നാട്ടുമ്പുറത്തെ ഒരു സാധാരണ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ പഠിച്ചിരുന്ന ഒരു ചെറുബാലന്‍, മനസ്സില്‍ സൂക്ഷിച്ച സ്വപ്നങ്ങളും സ്വന്തം ഇച്ഛാശക്തിയും കൈമുതലാക്കി പഠിച്ചു മിടുക്കനായതിന്റെയും, ഉയര്‍ച്ചയുടെ പടവുകള്‍ കയറി സ്വന്തം ദേശത്തിന്റെ അതിരുകള്‍ ഭേദിച്ച് അന്യദേശങ്ങളില്‍ വിപുലമായ വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്തിയതിന്റെയും വിസ്മയചിത്രം വരച്ചുകാട്ടുന്ന മനോഹരമായ രചനയാണ് 'ജോളിവുഡ് സ്റ്റോറി'. ഗ്രാമത്തിന്റെ നന്മകളില്‍ നിന്ന് ദേശത്തിന്റെ അതിരുകള്‍ കടന്നു ലോകഭൂപടത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന, സരളഭാഷയിലും വളച്ചുകെട്ടില്ലാത്ത ആഖ്യാനത്തിലും മികച്ചുനില്‍ക്കുന്ന ഈ പുസ്തകം കോഴിക്കോട് ഡെസ്റ്റിനി ബുക്ക്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സാമൂഹിക-സാംസ്‌കാരിക രംഗത്തുനിന്നും അബ്ദുല്‍ ഖാദര്‍ വാണിയമ്പലം, പ്രദീപ് കൊട്ടിയം, ബിജു കല്ലുമല, ഷാജി മതിലകം, നാസ് വക്കം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഡോ. ലീന ജോളി, മന്‍സൂര്‍ പള്ളൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍, നൗഫല്‍ പാലക്കോടത്ത്, ഡോ. മഹമൂദ് മൂത്തേടത്ത്, നസ്‌റുദ്ധീന്‍ വി.ജെ., പി.ടി. അലവി, ആല്‍ബിന്‍ ജോസഫ്, രഞ്ജിത്ത് വടകര, ഡോ. ബിജു വര്‍ഗീസ്, അഷ്റഫ് ആളത്ത്, ശംസുദ്ധീന്‍ പള്ളിയാളി, നൗഷാദ് തിരുവനന്തപുരം തുടങ്ങി ഒട്ടനവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

മുഖ്യാതിഥികളായ എം.എന്‍. കാരശ്ശേരിക്കുള്ള സമാജത്തിന്റെ ആദരവ് മുരളീധരന്‍, ജേക്കബ് ഉതുപ്പ്, ആസിഫ് താനൂര്‍ എന്നിവര്‍ ചേര്‍ന്നും, പി.കെ. പാറക്കടവിനുള്ള ആദരവ് നജ്മുസമാന്‍, ഹുസൈന്‍ ചമ്പോളില്‍, വിനോദ് കുഞ്ഞ് എന്നിവര്‍ ചേര്‍ന്നും സമര്‍പ്പിച്ചു. രചയിതാവ് ജോളി ലോനപ്പനുള്ള സമാജത്തിന്റെ ആദരവ് എം.എന്‍. കാരശ്ശേരി സമ്മാനിച്ചു. മലയാളി സമാജം ഭാരവാഹികളായ ഫബിനാ നജ്മുസമാന്‍, ലീനാ ഉണ്ണിക്കൃഷ്ണന്‍, ബിനു കുഞ്ഞ്, ബിനു പുരുഷോത്തമന്‍, ഹുസ്‌ന ആസിഫ്, ഹമീദ് കാണിച്ചാട്ടില്‍, റൗഫ് ചാവക്കാട്, ഷാജു അഞ്ചേരി, അസ്ഹര്‍, ഉണ്ണികൃഷ്ണന്‍, സരള ജേക്കബ്, നിഖില്‍ മുരളീധരന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പ്രവിശ്യയിലെ പ്രമുഖരായ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനങ്ങളും കവിതകളും നൃത്തങ്ങളുമെല്ലാം ചടങ്ങിന് മോടികൂട്ടി. വിസ്മയാ സജീഷ് സമാജം അവതരണഗാനത്തിന്റെ നൃത്താവിഷ്‌കാരം അവതരിപ്പിച്ചു. ചടങ്ങില്‍ ഷനീബ് അബൂബക്കര്‍ സ്വാഗതവും നസീര്‍ പുന്നപ്ര നന്ദിയും പറഞ്ഞു. ഡോ. അജി വര്‍ഗീസ്, ദിവ്യാ നവീന്‍ എന്നിവര്‍ അവതാരകരായിരുന്നു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026