l o a d i n g

കേരള

വിദേശ രാജ്യങ്ങളിലെ ശുചിത്വ മാതൃക കേരളത്തിലും നടപ്പാക്കണം -മുഖ്യമന്ത്രി; 'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 2, 2026

കൊച്ചി: വിദേശ രാജ്യങ്ങളിലേതുപോലെ കര്‍ശനമായ ശുചിത്വ സംസ്‌കാരം നമ്മുടെ നാട്ടിലും ശീലമായി മാറണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി. ലക്ഷക്കണക്കിന് മലയാളികള്‍ വിദേശങ്ങളില്‍ ജീവിക്കുന്നുണ്ടെന്നും, അവിടെയെല്ലാം കൃത്യമായ ശുചിത്വ സംവിധാനങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കാനും റോഡില്‍ കടലാസോ ടിഷ്യൂ പേപ്പറോ പോലും ഇടാതെ നിയമങ്ങള്‍ പാലിക്കാനും അവര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാംസ്‌കാരിക മാറ്റം ഇവിടെയും നാം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്കും സീറോ വേസ്റ്റ് സംസ്ഥാനത്തിലേക്കും നയിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള 'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' സംസ്ഥാനതല ക്യാമ്പയിന്‍ നോര്‍ത്ത് പറവൂര്‍ സണ്ണി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കേരളത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശുചിത്വ സംസ്ഥാനമാക്കി മാറ്റിയെടുക്കാനുള്ള മഹായജ്ഞമാണ് ഈ പദ്ധതിയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി.

ക്യാമ്പയിന്റെ പ്രധാന പ്രഖ്യാപനങ്ങളും ലക്ഷ്യങ്ങളും:

സീറോ വേസ്റ്റ് ലക്ഷ്യം: കേരളത്തെ സീറോ വേസ്റ്റ് സംസ്ഥാനമാക്കി മാറ്റുകയും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയില്‍ വേസ്റ്റ് ടു പവര്‍ പ്ലാന്റുകള്‍ അടക്കമുള്ള മോഡല്‍ പ്ലാന്റുകള്‍ ഇവിടെ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യും.

വീടുകളില്‍ നിന്നുള്ള തുടക്കം: മാലിന്യ സംസ്‌കരണത്തിന്റെ കേന്ദ്രം തദ്ദേശ സ്ഥാപനങ്ങളല്ല, സ്വന്തം വീടുകളാണ്. ജൈവ, അജൈവ, ദ്രവ മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് തന്നെ വേര്‍തിരിച്ചു നല്‍കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്.

ഗ്രീന്‍ പോയിന്റുകള്‍: സംസ്ഥാനത്തെ ഓരോ വാര്‍ഡിലും ഏതെങ്കിലും ഒരു പൊതുസ്ഥലം തിരഞ്ഞെടുത്ത് 100 ദിവസം കൊണ്ട് വൃത്തിയാക്കുന്നതിലൂടെ സംസ്ഥാനത്താകെ ഇരുപതിനായിരത്തിലധികം 'ഗ്രീന്‍ പോയിന്റുകള്‍' സൃഷ്ടിക്കും.

ശാസ്ത്രീയ ശേഖരണം: ഇ-വേസ്റ്റ്, കെമിക്കല്‍ വേസ്റ്റ് തുടങ്ങിയ പുതിയ തരം മാലിന്യങ്ങള്‍ പൂര്‍ണ്ണമായി മൂടിയ വാഹനങ്ങളില്‍ ശാസ്ത്രീയമായി ശേഖരിച്ച് അന്തിമ ഡെസ്റ്റിനേഷനില്‍ എത്തിക്കും.

പ്രധാന പ്രകാശനങ്ങള്‍: ചടങ്ങില്‍ ക്യാമ്പയിന്‍ ലോഗോ, പദ്ധതി രൂപരേഖ, പ്ലാസ്റ്റിക് റീസൈക്ലിങ് പോളിസി 2026, ശുദ്ധീകരിച്ച മലിനജലം സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള നയം, എസ്.ഒ.പി ഫോര്‍ ക്ലീന്‍ പബ്ലിക് ടോയ്‌ലറ്റ്സ്, എസ്.ഡബ്ല്യു.എം റൂള്‍സ് 2026 പരിശീലന മൊഡ്യൂള്‍ എന്നിവ പ്രകാശനം ചെയ്തു.

തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ ക്യാമ്പയിന്‍ വിശദീകരണം നടത്തി. ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026