l o a d i n g

കായികം

ഒന്നില്‍ ഇന്ത്യ, ഒന്നില്‍ പാക്കിസ്ഥാന്‍; രണ്ടിലും ഹസ്തദാനം, വേറിട്ട് ഏഷ്യാഡ്

Thumbnail
Publisher By     Staff Reporter
October 2, 2026

നഗോയ -ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കളിക്കാര്‍ ഹസ്തദാനം ചെയ്യുന്നത് പോലും വലിയ പാതകമായി ക്രിക്കറ്റില്‍ ചിത്രീകരിക്കപ്പെടുമ്പോള്‍ ഏഷ്യന്‍ ഗെയിംസില്‍ ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങളില്‍ കാണുന്നത് കളിയുടെ പരമ്പരാഗത സൗഹൃദക്കാഴ്ചകള്‍. വ്യാഴാഴ്ച വോളിബോളിലും പുരുഷ ഹോക്കി സെമി ഫൈനലിലും ഇരു ടീമുകളും ഏറ്റുമുട്ടി. വോളിബോളില്‍ മറുപടിയില്ലാത്ത മൂന്നു സെറ്റിന് ഇന്ത്യയെ പാക്കിസ്ഥാന്‍ തോല്‍പിച്ചു. ആവേശകരമായ ഹോക്കി സെമിഫൈനലില്‍ ഇന്ത്യ 5-4 ന്് ജയിച്ചു. രണ്ട് മത്സരങ്ങല്‍ും കളിക്കാര്‍ കൈ കൊടുത്ത് പരമ്പരാഗത രീതിയില്‍ പിരിഞ്ഞു. ഹസ്തദാനത്തെച്ചൊല്ലി മാധ്യമങ്ങളോ അധികൃതരോ കലപില കൂട്ടിയില്ല. അതിനെ സ്പോര്‍ട്സ് സ്പിരിറ്റിന്റെ ഭാഗമായി മാത്രം കണ്ടു. ഏഷ്യന്‍ ഗെയിംസില്‍ ഇരു രാജ്യങ്ങളിലെയും താരങ്ങള്‍ കായിക സൗഹൃദത്തിന്റെ വേറിട്ട മാതൃകയായി. വോളിബോള്‍ ക്വാര്‍ട്ടര്‍ ഫൈനലിലും പുരുഷ ഹോക്കി സെമിഫൈനലിലും ഫലം വ്യത്യസ്തമായിരുന്നെങ്കിലും മത്സരശേഷമുള്ള സൗഹൃദത്തിന് മാറ്റമുണ്ടായില്ല.

വോളിബോളില്‍ പാക്കിസ്ഥാന്‍ ആദ്യ സെറ്റ് 25-19നും രണ്ടാം സെറ്റ് 25-23നും മൂന്നാം സെറ്റ് 25-18നും സ്വന്തമാക്കി. ആവേശം നിറഞ്ഞ പോരാട്ടമായിരുന്നെങ്കിലും അവസാന വിസില്‍ മുഴങ്ങിയതോടെ അന്തരീക്ഷം മാറി.
ഇന്ത്യന്‍ താരം അമിത് ബല്‍വാന്‍ സിങ് മത്സരശേഷം സംസാരിച്ചുനില്‍ക്കുമ്പോള്‍ പാക്കിസ്ഥാന്റെ മുസാവീര്‍ ഖാന്‍ അദ്ദേഹത്തിന്റെ തലയില്‍ കൈവെച്ച് ആശ്വസിപ്പിച്ചു. മുറാദ് ഖാന്‍ അഭിനന്ദിക്കുകയും അബു ബക്കര്‍ സിദ്ദിഖ് പുറത്ത് തട്ടുകയും ചെയ്തു. ഇന്ത്യന്‍ താരങ്ങള്‍ സഹോദരങ്ങളെപ്പോലെയാണെന്ന സിദ്ദിഖ് പറഞ്ഞു.

മത്സരത്തിന് മുമ്പും ഇരു ടീമുകളും പരസ്പരം ആശംസിക്കുകയും പിന്നുകള്‍ കൈമാറുകയും ചെയ്തു. ഒരേ സ്ഥലത്താണ് ഇരു ടീമിലെയും കളിക്കാരും താമസിക്കുന്നത്. ഹോക്കി സെമിഫൈനലില്‍ ഇന്ത്യ 4-3ന് പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഫൈനലിലെത്തി. ഇന്ത്യ ആദ്യം 3-0ന് മുന്നിലെത്തിയെങ്കിലും പാക്കിസ്ഥാന്‍ തിരിച്ചടിച്ച് 3-3ന് സമനില പിടിച്ചു. മത്സരം അവസാനിക്കാന്‍ 49.2 സെക്കന്‍ഡ് മാത്രം ശേഷിക്കെ അഭിഷേക് നൈനിന്റെ ഷോട്ട് പാക്കിസ്ഥാന്‍ താരത്തിന്റെ സ്റ്റിക്കില്‍ തട്ടി വലയിലെത്തിയതോടെ ഇന്ത്യക്ക് 4-3ന്റെ ത്രസിപ്പിക്കുന്ന വിജയം.

മത്സരം അവസാനിച്ചപ്പോള്‍ ക്ഷീണിതരായ താരങ്ങള്‍ പരസ്പരം കൈകൊടുത്താണ് മൈതാനം വിട്ടത്. ൗ സ്വാഭാവിക കായിക മര്യാദയ്ക്ക് പിന്നാലെ വിവാദങ്ങളോ ചര്‍ച്ചകളോ ഉണ്ടായില്ല. ഇന്ത്യ-പാക് താരങ്ങള്‍ വിദേശ ക്ലബ് ലീഗുകളിലും ഒരുമിച്ച് കളിക്കുന്നുണ്ട്. ഇറാനും കസാഖിസ്ഥാനുമടക്കമുള്ള രാജ്യങ്ങളിലെ ക്ലബ് മത്സരങ്ങളിലൂടെ പല താരങ്ങളും നേരത്തെ തന്നെ പരസ്പരം പരിചയപ്പെട്ടവരാണ്. ഏഷ്യന്‍ ഗെയിംസില്‍ ഇതാദ്യമല്ല ഈ കാഴ്ച. നേരത്തെ ടേബിള്‍ ടെന്നിസിലും സ്‌ക്വാഷിലും ഇന്ത്യ-പാക് താരങ്ങള്‍ പരസ്പരം സൗഹാര്‍ദപരമായി അഭിവാദ്യം ചെയ്തിരുന്നു. ശനിയാഴ്ച മറ്റൊരു ഇന്ത്യ-പാക് പോരാട്ടം കൂടിയുണ്ട്. പുരുഷ ക്രിക്കറ്റ് സ്വര്‍ണത്തിനായുള്ള മത്സരത്തിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026