റിയാദ്: മദീനയി മസ്ജിദുനബവിയിലേക്കുള്ള വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെ ഹൂതി തീവ്രവാദികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെ, യെമന്‍ തലസ്ഥാനമായ സനയിലെ പ്രധാന കേന്ദ്രങ്ങളില്‍ യെമന്‍ സൈന്യം ശക്തമായ തിരിച്ചടിച്ചു. പ്രവാചകന്റെ പള്ളിയിലേക്ക് വൈദ്യുതി നല്‍കുന്ന മദീനയിലെ തൈബ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെയാണ് കഴിഞ്ഞ ദിവലം പുലര്‍ച്ചെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. അന്താരാഷ്ട്ര തലത്തിലും അറബ് രാജ്യങ്ങള്‍ക്കിടയിലും ഈ ആക്രമണം വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഹൂതികളാണ് ഈ ഭീകരാകൃത്യത്തിന് പിന്നിലെന്ന് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി അറിയിച്ചു. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചാണ് ആക്രമണത്തിന്റെ ഉറവിടം അധികൃതര്‍ സ്ഥിരീകരിച്ചത്.
ഇതിന് മറുപടിയായി ഇന്നലെ വൈകിട്ട് യെമന്‍ സൈന്യം സന, സാദ, തെയ്‌സ് എന്നീ പ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി. സനയില്‍ ഉന്നതതല ലക്ഷ്യങ്ങള്‍ തകര്‍ത്തതായും സാദയില്‍ 11 കേന്ദ്രങ്ങളിലും തെയ്‌സില്‍ ഹൂതികളുടെ സൈനിക സംവിധാനങ്ങള്‍ക്ക് നേരെ 27 വ്യോമാക്രമണങ്ങള്‍ നടത്തിയതായും സൈനിക വക്താവ് പറഞ്ഞു.
അതിനിടെ ഹൂതി മിലീഷ്യ തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈല്‍ തെക്കന്‍ അസീര്‍ പ്രവിശ്യയിലെ ഖമീസ് മുഷൈതില്‍ തടഞ്ഞു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ വീണ് നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ചെറിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹൂതി മില്ലീഷ്യ സാധാരണ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് തൊടുത്തുവിട്ട മിസൈല്‍ തടഞ്ഞതിനെ തുടര്‍ന്ന് പതിച്ച അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഖമീസ് മുഷൈതിലെ സിവില്‍ ഡിഫന്‍സ് ടീമുകള്‍ നടപടി സ്വീകരിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡയറക്ടറേറ്റ് കൂട്ടിച്ചേര്‍ത്തു.
Related News