l o a d i n g

കേരള

സര്‍ക്കാരിലെ പുതിയ നിയമനങ്ങള്‍, സാമുദായിക ധ്രുവീകരണത്തിന് നീക്കം

Thumbnail
Publisher By     Staff Reporter
October 2, 2026

തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാന നിയമനങ്ങളെ മറയാക്കി സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണത്തിന് നീക്കം. ഭരണത്തില്‍ ന്യൂനപക്ഷം പിടിമുറുക്കുന്നുവെന്ന പരാതി പൊടി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിര്‍ണായക സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ അര്‍ഹതപ്പെട്ടവര്‍ തന്നെയാണെങ്കിലും നിയമനങ്ങള്‍ തന്നെ അറിയിച്ചില്ലെന്ന യു.ഡി.എഫ് കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശിന്റെ പരസ്യ വിമര്‍ശനം പാര്‍ട്ടിയിലെ അസംതൃപ്ത വിഭാഗത്തിന്റെ ശ്ബദമായാണ് വിലയിരുത്തപ്പെടുന്നത്.
അധികാരത്തിലെത്തി നാല് മാസം പിന്നിടുമ്പോള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പാര്‍ട്ടിയില്‍ നിന്നുയരുന്ന പരസ്യമായ പ്രതിഷേധ ശബ്ദം. അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് കമ്മിഷന്‍ ചെയര്‍മാനായി മുസ്‌ലിം ലീഗ് നേതാവ് കെ.എം. മുനീറിനെയും ദല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി. ദേവരാജനെയും നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനമാണ് പ്രകാശിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇരുപദവികള്‍ക്കും കാബിനറ്റ് റാങ്കിന് തുല്യമായ പദവിയും ആനുകൂല്യങ്ങളുമുണ്ട്.
നിരവധി വിഷയങ്ങളിലും തീരുമാനങ്ങളിലും യു.ഡി.എഫ് കണ്‍വീനറായ എന്നെ ഇരുട്ടില്‍ നിര്‍ത്തുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരോട് മറുപടി പറയേണ്ടത് ഞാനാണ്. ഇക്കാര്യത്തിലെ അതൃപ്തി എ.ഐ.സി.സി നേതൃത്വത്തെ അറിയിക്കും - അടൂര്‍ പ്രകാശ് വ്യക്തമാക്കി.
യു.ഡി.എഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി മുന്നണി യോഗം വിളിച്ച് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ രണ്ട് നിയമനങ്ങളും നേരത്തെ തന്നെ മുന്നണി തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച വിഷയങ്ങളാണെന്നാണ് സതീശനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
മുസ്‌ലിം ലീഗിന് കാബിനറ്റ് റാങ്കിലുള്ള പദവികളുടെ എണ്ണം ഇതോടെ ആറായി ഉയരും. യു.ഡി.എഫ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നിര്‍ണായക നീക്കങ്ങളില്‍ ലീഗ് സതീശനെ പിന്തുണച്ചിരുന്നു. അതുകൊണ്ടുതന്നെ പുതിയ നിയമനം കോണ്‍ഗ്രസിനുള്ളിലെ ചില വിഭാഗങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാന തീരുമാനങ്ങളില്‍ പാര്‍ട്ടി സംഘടനാ നേതൃത്വവുമായി വേണ്ടത്ര കൂടിയാലോചന നടത്തുന്നില്ലെന്ന വിമര്‍ശനം സതീശനെതിരെ നേരത്തെയും ഉയര്‍ന്നിരുന്നു. സംസ്ഥാന കോണ്‍ഗ്രസിന് മുഴുവന്‍ സമയ അധ്യക്ഷനില്ലാത്തതും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. നിലവിലെ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് മന്ത്രിയായിരിക്കെ സംഘടനാ ചുമതല ഒഴിയാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പുതിയ അധ്യക്ഷനെ സംബന്ധിച്ച തീരുമാനം നീളുകയാണ്.
സ്വകാര്യ ഹെലികോപ്റ്റര്‍ യാത്രകള്‍, പി.എം. ശ്രീ പദ്ധതിയിലെയും വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട നയങ്ങളിലെയും മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടിയില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നില്ല. പലപ്പോഴും ആരോപണം ശരി വെക്കുന്ന രീതിയിലാണ് കോണ്‍ഗ്രസിന്റെ വിവിധ തലങ്ങളിലുള്ള നേതാക്കള്‍ പ്രതികരിച്ചത്.
മുസ്‌ലിം ലീഗിന് ഭരണത്തില്‍ സ്വാധീനം ലഭിക്കുന്നുവെന്ന പ്രചാരണം ബി.ജെ.പിയും രാഷ്ട്രീയമായി ആയുധമാക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാരിനെ ലീഗും ജമാഅത്തെ ഇസ്‌ലാമിയും നിയന്ത്രിക്കുന്നുവെന്ന ആരോപണമാണ് ബി.ജെ.പി ഉയര്‍ത്തുന്നത്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026