l o a d i n g

ഗൾഫ്

ഫ്ളൈദുബായ് കോക്ക്പിറ്റില്‍ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റി; അംബാസഡര്‍ സന്ദര്‍ശിച്ചു

Thumbnail
Publisher By     Staff Reporter
October 1, 2026

ദുബായ്: ഫ്‌ലൈറ്റ് ഡെക്കില്‍ വെച്ച് കോ-പൈലറ്റിന്റെ ആക്രമണത്തിന് ഇരയായ ഫ്ളൈദുബായ് ക്യാപ്റ്റന്‍ സ്മിത് മച്ചാരെ തുടര്‍ചികിത്സയ്ക്കായി സൗദി അറേബ്യയിലെ തബൂക്കില്‍ നിന്ന് അബുദാബിയിലേക്ക് മാറ്റി.

ബുധനാഴ്ച രാവിലെ വിമാനം അടിയന്തരമായി ഇറക്കിയ തബൂക്കിലെ ആശുപത്രിയിലായിരുന്നു ഇന്ത്യന്‍ പൈലറ്റായ സ്മിത് മച്ചാര്‍ ആദ്യം ചികിത്സ തേടിയിരുന്നത്. തുടര്‍ചികിത്സയ്ക്കും ആരോഗ്യനില വീണ്ടെടുക്കുന്നതിനുമായി അദ്ദേഹത്തെ യു.എ.ഇ തലസ്ഥാനത്തേക്ക് മാറ്റിയതായി വ്യാഴാഴ്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൈലറ്റ് സുഖം പ്രാപിച്ചു വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും യു.എഇയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

ആശുപത്രിയില്‍ കഴിയുന്ന സ്മിത് മച്ചാരെയും കുടുംബത്തെയും അംബാസഡര്‍ ദീപക് മിത്തല്‍ സന്ദര്‍ശിച്ചു. ആക്രമണത്തിന് ഇരയായ ശേഷവും അദ്ദേഹം കാണിച്ച ധീരതയ്ക്കും സമയോചിത ഇടപെടലുകള്‍ക്കും ലോകമെമ്പാടുനിന്നും വലിയ പ്രശംസയാണ് ലഭിക്കുന്നത്.

ദുബായില്‍ നിന്ന് ഇസ്രായേലിലേക്ക് 174 യാത്രക്കാരുമായി (കൂടുതലും ഇസ്രായേലികള്‍) പുറപ്പെട്ട ബോയിംഗ് 737 മാക്‌സ് വിമാനം ജോര്‍ദാന്‍ അതിര്‍ത്തിക്ക് മുകളിലൂടെ പറക്കുമ്പോഴാണ് കോക്ക്പിറ്റില്‍ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചോരയൊലിച്ച് നിലത്തുവീണെങ്കിലും, സഹപ്രവര്‍ത്തകര്‍ക്കും യാത്രക്കാര്‍ക്കും അകത്തേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ കോക്ക്പിറ്റ് വാതില്‍ അണ്‍ലോക്ക് ചെയ്യാന്‍ സ്മിത് മച്ചാറിന് സാധിച്ചിരുന്നു. ഇതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഒമാന്‍ പൗരനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്. വിമാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് അക്രമി തീവ്രവാദ സ്വാധീനത്തിന് വഴിപ്പെടുകയായിരുന്നുവെന്നാണ് ഇസ്രായേല്‍ അധികൃതരുടെ ആരോപണം.

ഗുരുതരമായി പരിക്കേറ്റിട്ടും അസാധാരണ ധീരത പ്രകടിപ്പിച്ച ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രശംസിച്ചു. നൂറുകണക്കിന് ജീവനുകള്‍ രക്ഷിച്ച അദ്ദേഹത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒരു ഹീറോ എന്നാണ് വിശേഷിപ്പിച്ചത്.

'ഏറ്റവും വലിയ അപായ ഘട്ടത്തിലും ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം അപാരമായ ധീരതയും അടിയുറച്ച നിശ്ചയദാര്‍ഢ്യവുമാണ് പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ജീവനുകള്‍ രക്ഷിക്കാനും വലിയൊരു ദുരന്തം ഒഴിവാക്കാനും സഹായിച്ചു,' -പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഫ്ളൈദുബായ് വിമാനം FZ 1073ന്റെ ധീരനായ പൈലറ്റായ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി എംബസി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026