l o a d i n g

കായികം

ബെഞ്ചിലിരുത്തി, ക്രിസ്റ്റ്യാനൊ പോര്‍ചുഗല്‍ ക്യാമ്പ് വിട്ടു

Thumbnail
Publisher By     Staff Reporter
October 1, 2026

ലിസ്ബണ്‍: നേഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിലും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്ന് പരിശീലകന്‍ ജോര്‍ജ് ജീസസ് വ്യക്തമാക്കിയതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതിഷേധത്തോടെ പോര്‍ചുഗല്‍ ക്യാമ്പ് വിട്ടു. പരിശീലകനുമായി ക്രിസ്റ്റ്യാനോ കടുത്ത അഭിപ്രായവ്യത്യാസത്തിലാണെന്നാണ് അഭ്യൂഹങ്ങള്‍.
ക്രിസ്റ്റ്യാനോ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ക്യാമ്പ് വിടുന്ന കാര്യം സ്ഥിരീകരിച്ചത്. തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ തക്ക സമയത്ത് പോര്‍ച്ചുഗല്‍ ജനതയോട് വിശദീകരിക്കുമെന്ന് നാല്‍പത്തൊന്നുകാരന്‍ പറഞ്ഞു. ദേശീയ ടീമിനായി എല്ലായ്‌പ്പോഴും ആത്മാര്‍ഥമായി കളിച്ചിട്ടുണ്ടെന്നും പോര്‍ച്ചുഗലിനും സഹതാരങ്ങള്‍ക്കും വിജയാശംസകള്‍ നേരുകയാണെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി.
നോര്‍വേയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 2-1ന് ജയിച്ചപ്പോഴും ക്രിസ്റ്റ്യാനോയെ കളിപ്പിച്ചിരുന്നില്ല. ദീര്‍ഘനേരം വാംഅപ്പ് നടത്തിയ ശേഷവും കളത്തിലിറക്കാതിരുന്നത് താരത്തെ നിരാശപ്പെടുത്തിയതായി പരിശീലകന്‍ സമ്മതിച്ചു. അത്തരമൊരു സാഹചര്യത്തില്‍ ഏതൊരു താരത്തിനും അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണെന്നും ജീസസ് പറഞ്ഞു.
എന്നാല്‍ ടീമിലെ അന്തിമ തീരുമാനമെടുക്കുന്നത് പരിശീലകനാണെന്നും ഒരു താരത്തിനും തന്റെ തീരുമാനങ്ങളെ സ്വാധീനിക്കാനാകില്ലെന്നും ജീസസ് വ്യക്തമാക്കി. നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തില്‍ ഗോണ്‍സാലോ റാമോസായിരിക്കും മുന്നേറ്റനിരയില്‍ തുടങ്ങുകയെന്നും ക്രിസ്റ്റ്യാനോയെ ആവശ്യമായിവന്നാല്‍ പകരക്കാരനായി കളിപ്പിക്കുമെന്നും പരിശീലകന്‍ അറിയിച്ചു.
സൗദി അറേബ്യയില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം നേരത്തെ പ്രവര്‍ത്തിച്ചിട്ടുള്ള കോച്ചാണ് ജീസസ്. തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് ജീസസിന്റെ വിശദീകരണം. പരിശീലകന്‍, റൊണാള്‍ഡോ, പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പെദ്രോ പ്രൊന്‍സ എന്നിവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും ഭിന്നത പരിഹരിക്കാനായില്ല.
റൊണാള്‍ഡോയ്ക്ക് 146 അന്താരാഷ്ട്ര ഗോളുകളുണ്ട്. കരിയറില്‍ 1,000 ഗോളെന്ന ചരിത്രനേട്ടത്തിലേക്കും അദ്ദേഹം അടുക്കുകയാണ്. നേഷന്‍സ് ലീഗില്‍ രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എ4ല്‍ ഒന്നാം സ്ഥാനത്താണ്. ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിന് ശേഷം ഞായറാഴ്ച നോര്‍വേയ്‌ക്കെതിരെയും പോര്‍ച്ചുഗലിന് മത്സരമുണ്ട്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026