l o a d i n g

കായികം

ഇന്ത്യയുടെ തലവേദന തീരുന്നു, നഖ്‌വിക്ക് സ്ഥാനം പോവും

Thumbnail
Publisher By     Staff Reporter
September 30, 2026

ദുബായ്: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ സ്ഥാനത്തു നിന്ന് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്‌വി തെറിക്കുമെന്ന് റിപ്പോര്‍ട്ട്. പകരം മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ ആ സ്ഥാനത്തെത്തുമെന്നാണ് സൂചന. ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നഖ്‌വിയില്‍ നിന്ന് ട്രോഫികള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ഏഷ്യന്‍ ചാമ്പ്യന്മാരായപ്പോള്‍ ഫൈനല്‍ ജയിച്ച ശേഷം ട്രോഫി സ്വീകരിക്കാതെയാണ് മടങ്ങിയത്.
നഖ്‌വിയുടെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കാനിക്കുകയാണ്. അദ്ദേഹത്തിന് വീണ്ടും അധ്യക്ഷനാകാന്‍ മത്സരിക്കാം. എന്നാല്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത മങ്ങുന്നതായാണ് റിപ്പോര്‍ട്ട്. അഞ്ച് പൂര്‍ണ അംഗരാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവയില്‍ കുറഞ്ഞത് മൂന്ന് രാജ്യങ്ങളുടെ പിന്തുണ നഖ്‌വിക്ക് നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടുവര്‍ഷമാണ് സാധാരണയായി എ.സി.സി അധ്യക്ഷന്റെ കാലാവധി. നിലവിലെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നഖ്‌വിക്ക് പദവിയില്‍ തുടരാന്‍ വീണ്ടും പിന്തുണ തേടാനാകും. എന്നാല്‍ ഇത്തവണ ആവശ്യമായ പിന്തുണ ലഭിക്കാന്‍ സാധ്യത കുറവാണ്.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനും മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റനുമായ തമീം ഇഖ്ബാല്‍ അടുത്ത എ.സി.സി അധ്യക്ഷനാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അംഗരാജ്യങ്ങളെ തന്റെ ആഗ്രഹം അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. എ.സി.സി അധ്യക്ഷസ്ഥാനം അംഗരാജ്യങ്ങള്‍ക്ക് ഊഴമനുസരിച്ചാണ് നല്‍കുന്നത്. സാധാരണയായി എല്ലാ പൂര്‍ണ അംഗങ്ങളുടെയും ഏകകണ്ഠമായ അംഗീകാരമാണ് ആവശ്യം.
2025ല്‍ നഖ്‌വിയെ അധ്യക്ഷനാക്കുമ്പോള്‍ ഇന്ത്യയടക്കമുള്ള അംഗരാജ്യങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം വഷളായി. ഇത് ക്രിക്കറ്റ് നയതന്ത്രത്തിലും പ്രതിഫലിച്ചു. ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും നഖ്‌വിയുടെ നിലപാടുകളും എ.സി.സിയുടെ പ്രവര്‍ത്തനത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു. ട്രോഫി കൈമാറുന്നതുമായി ബന്ധപ്പെട്ടും നിലപാട് മാറ്റാന്‍ നഖ്‌വി തയ്യാറായില്ലെന്ന വിമര്‍ശനമുണ്ടായി.
ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധവും അടുത്തകാലത്ത് മോശമായിരുന്നു. മുസ്തഫിസുര്‍ റഹ്മാനെ ഐ.പി.എല്ലില്‍ നിന്ന് മാറ്റിനിര്‍ത്തിയതാണ് വിവാദങ്ങളുടെ തുടക്കം. അതെതുടര്‍ന്ന് ഇന്ത്യയില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പിന്മാറി. തമീം ഇഖ്ബാല്‍ ജൂണില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനായ ശേഷം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു. ടി20 ലോകകപ്പില്‍നിന്ന് പിന്മാറിയത് ശരിയായ തീരുമാനമായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് വിലയിരുത്തി. തമീം ഇഖ്ബാല്‍ എ.സി.സി അധ്യക്ഷനായാല്‍ ഇന്ത്യയുമായി കൂടുതല്‍ സൗഹൃദപരമായ ക്രിക്കറ്റ് നയതന്ത്രത്തിന് സാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഏഷ്യന്‍ ക്രിക്കറ്റിന്റെ വികസനവും ഗ്രാസ്‌റൂട്ട് പദ്ധതികളും ഏകോപിപ്പിക്കേണ്ട സംഘടനയാണ് എ.സി.സി. എന്നാല്‍ നഖ്‌വിയുടെ കാലത്ത് സംഘടന ക്രിക്കറ്റിനേക്കാള്‍ രാഷ്ട്രീയ വിവാദങ്ങളുടെ വേദിയായി മാറിയെന്ന വിമര്‍ശനം ശക്തമാണ്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026