l o a d i n g

ഇന്ത്യ

പത്മ പോരാ, അദ്ദേഹത്തിന് ഭാരതരത്‌നം നല്‍കണം -പരിഹസിച്ച് ഉമര്‍ അബ്ദുല്ല

Thumbnail
Publisher By     Staff Reporter
September 30, 2026

ശ്രീനഗര്‍: വിവാദത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് പത്മഭൂഷണ്‍ നല്‍കണമെന്ന ബിജെപി നേതാവിന്റെ പരാമര്‍ശത്തെ പരിഹസിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. പത്മ പോരാ ഭാരതരത്‌നം തന്നെ നല്‍കണമെന്നും അതിലും നിര്‍ത്താതെ രാഷ്ട്രപതിയായി നിയമിക്കണമെന്നും ഉമര്‍ അബ്ദുല്ല പ്രതികരിച്ചു.
പത്മഭൂഷണില്‍ എന്തിന് നിര്‍ത്തണം? ഭാരതരത്‌നം നല്‍കണം. പിന്നീട് അദ്ദേഹത്തെ രാഷ്ട്രപതിയാക്കണം. ബിജെപിക്കുവേണ്ടി അദ്ദേഹം ഇത്രയധികം ചെയ്തിട്ടുണ്ടല്ലോ. ഇപ്പോള്‍ പത്മഭൂഷണിനെക്കുറിച്ചാണ് പറയുന്നത്. അത് അദ്ദേഹത്തോടുള്ള അനീതിയാണ്. ആദ്യം ഭാരതരത്‌നം നല്‍കുക, രണ്ടുവര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തെ രാഷ്ട്രപതി ഭവനില്‍ എത്തിക്കുക- ഉമര്‍ അബ്ദുല്ല പരിഹസിച്ചു.
ഗ്യാനേഷ് കുമാറിന് കുറഞ്ഞത് പത്മഭൂഷണെങ്കിലും നല്‍കണമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സമിക് ഭട്ടാചാര്യയാണ് ആവശ്യപ്പെട്ടത്. പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അക്രമരഹിതമായി നടത്തുന്നതിലും വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നതിലും ഗ്യാനേഷ് കുമാര്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നായിരുന്നു ഭട്ടാചാര്യയുടെ അവകാശവാദം.
എസ്.ഐ.ആര്‍ നടപടിയുടെ 13 കോടി വോട്ടര്‍മാരെ വെട്ടിമാറ്റിയെന്നും അത് രാജ്യത്തെ പല തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചുവെന്നും ആരോപണമുണ്ട്. പ്രത്യേകിച്ചും ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ ഇത് പ്രധാന പങ്കുവഹിച്ചു.. ഇതെച്ചൊല്ലി തിരഞ്ഞെടുപ്പ് കമ്മീഷനും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തിലാണ് ബി.ജെ.പി നേതാവിന്റെ പരാമര്‍ശവും ഉമര്‍ അബ്ദുല്ലയുടെ മറുപടിയും. വോട്ടര്‍പട്ടികയില്‍നിന്ന് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ നീക്കം ചെയ്യുന്നതില്‍ ഗ്യാനേഷ് കുമാര്‍ നടപടി സ്വീകരിച്ചെന്നും ഭട്ടാചാര്യ അവകാശപ്പെട്ടിരുന്നു.
വോട്ടര്‍പട്ടികയില്‍നിന്ന് അര്‍ഹരായവരുടെ പേരുകള്‍ നീക്കം ചെയ്യുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യവും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നതായും പ്രതിപക്ഷം ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് കമ്മിഷണര്‍മാര്‍ എസ്.ഐ.ആര്‍ നടപടിയുമായി ബന്ധപ്പെട്ട് പലതവണ എതിര്‍പ്പുകള്‍ ഉന്നയിച്ചെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. ഇത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026