l o a d i n g

ഇന്ത്യ

പട്ടികയില്‍ നിന്ന് തള്ളിയവരെ വോട്ടര്‍ ലിസ്റ്റില്‍ ഉള്‍പെടുത്തണം -കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി

Thumbnail
Publisher By     Staff Reporter
September 29, 2026

ന്യൂദല്‍ഹി: വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. പട്ടികയില്‍നിന്ന് നീക്കം ചെയ്ത അര്‍ഹരായ 13 ലക്ഷത്തിലധികം പേരെ ഉടന്‍ തിരിച്ചുപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെക്കണം. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവയ്ക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
വോട്ടര്‍പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിലൂടെ 'വോട്ട് മോഷണം' നടത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പേരിലാണ് ഈ വോട്ട് മോഷണം സംഘടിപ്പിച്ചിരിക്കുന്നത്. ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിന് ഈ മൂവരുടയും രാജിയല്ലാതെ മറ്റൊന്നും മതിയാകില്ല- പ്രമേയം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് കമ്മിഷണര്‍മാരില്‍ കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും എസ്.ഐ.ആര്‍ നടപടിക്കെതിരെ 14 തവണ എതിര്‍പ്പ് രേഖപ്പെടുത്തിയെന്ന റിപ്പോര്‍ട്ടാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാന വ്യവസ്ഥയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എസ്.ഐ.ആര്‍ സംബന്ധിച്ച തീരുമാനമെടുത്തത് ആരാണെന്നും രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ ഇന്റേണല്‍ പോര്‍ട്ടലില്‍നിന്ന് മാറ്റിനിര്‍ത്തിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
വോട്ടര്‍പട്ടികയില്‍ വരുത്തുന്ന പ്രധാന മാറ്റങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം, പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്തവര്‍ക്ക് കാരണം അറിയാനും അപ്പീല്‍ നല്‍കാനും പൂര്‍ണ അവസരം നല്‍കണം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമയബന്ധിതമായി വോട്ടര്‍പട്ടിക കൈമാറണം എന്നിവയും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തുന്നിടത്ത് സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം വേണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 30ന് ചേരുന്ന ഇന്‍ഡ്യാ സഖ്യ യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. വോട്ടര്‍ അവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കാന്‍ രാജ്യവ്യാപക പ്രക്ഷോഭം വേണമെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. സഖ്യകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷം തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026