l o a d i n g

സാംസ്കാരികം

ജമാല്‍ കൊച്ചങ്ങാടിക്ക് നാളെ കോഴിക്കോട്ട് ആദരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 29, 2026

കോഴിക്കോട്: സാഹിത്യ, പത്രപ്രവര്‍ത്തന മേഖലകളില്‍ 65 വര്‍ഷം പിന്നിട്ട ജമാല്‍ കൊച്ചങ്ങാടിയെ അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ആദരിക്കുന്നു. 30ന് വൈകിട്ട് നാലിന് (നാളെ) കോഴിക്കോട് മാവൂര്‍ റോഡിലെ വേദി ഓഡിറ്റോറിയത്തില്‍ 'തേജസ് സൗഹൃദവേദി' സംഘടിപ്പിക്കുന്ന പരിപാടി ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എന്‍.പി. ചെക്കുട്ടി, ഡോ. അസീസ് തരുവണ, എന്‍.എം. സിദ്ദീഖ്, കെ.എച്ച്. നാസര്‍, ബാബുരാജ് ഭഗവതി, പി.എ.എം. ഹാരിസ്, അംബിക തുടങ്ങിയവര്‍ സംബന്ധിക്കും.

1944-ല്‍ പശ്ചിമകൊച്ചിയില്‍ ജനിച്ച ജമാല്‍ കൊച്ചങ്ങാടി, വൈക്കം മുഹമ്മദ് ബഷീറിനൊപ്പം 'ഉജ്ജീവനം' എന്ന പേരില്‍ പത്രം നടത്തിയ സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന പി.എ. സൈനുദ്ദീന്‍ നൈനയുടെ മകനാണ്. ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍, നാടകകൃത്ത്, കഥാകൃത്ത്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റര്‍ തുടങ്ങിയ നിരവധി മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ലീഗ് ടൈംസ്, മാധ്യമം, തേജസ് പത്രങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പത്രങ്ങളുടെ വാര്‍ഷികപ്പതിപ്പുകളെ ഗൗരവവായനയുടെയും സാംസ്‌കാരിക സംവാദങ്ങളുടെയും ഇടമാക്കി പരിവര്‍ത്തിപ്പിച്ച മികവുറ്റ എഡിറ്റര്‍ കൂടിയാണ് അദ്ദേഹം.

പി.എ. ബക്കര്‍ സംവിധാനം ചെയ്ത 'ചാപ്പ' സിനിമയ്ക്കുവേണ്ടി ജമാല്‍ കൊച്ചങ്ങാടിയാണ് കഥയെഴുതിയത്. പി. ഗോപകുമാര്‍ സംവിധാനം ചെയ്ത 'തളിരിട്ട കിനാക്കള്‍' എന്ന ചിത്രത്തിന്റെ തിരക്കഥയും ഗാനരചനയും അദ്ദേഹം നിര്‍വഹിച്ചു. സംഗമം തിയേറ്റേഴ്‌സ്, സ്റ്റേജ് ഇന്ത്യാ ഇന്റര്‍നാഷണല്‍ എന്നിവയ്ക്കുവേണ്ടി നാടകങ്ങളും എഴുതിയിട്ടുണ്ട്. ഇരുപതോളം പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് ജമാല്‍ കൊച്ചങ്ങാടി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026