l o a d i n g

ഗൾഫ്

ജോസ് സ്‌കറിയയ്ക്ക് തബൂക്കില്‍ മാസ് യാത്രയയപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 29, 2026

തബൂക്ക്: 34 വര്‍ഷത്തെ പ്രവാസജീവിതത്തിനു വിരാമമിട്ട് തബൂക്കിനോട് വിടപറയുന്ന മാസ് രക്ഷാധികാരി സമിതിയംഗം ജോസ് സ്‌കറിയയ്ക്ക് (സ്‌കറിയ കെ. ആന്റണി) മാസിന്റെ ആഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. തബൂക്ക് വി.എല്‍.എസ് അറീന റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന് മാസിന്റെ ഉപഹാരം സമര്‍പ്പിച്ചു. മാസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്ദേഹം സംഘടനയുടെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും നിര്‍ണായക സാന്നിധ്യമായി ഇക്കാലമത്രയും നിലകൊണ്ടു. തബൂക്കില്‍ സംഘടന നടത്തിയിട്ടുള്ള കലാ-കായിക പരിപാടികളില്‍ നേതൃത്വം വഹിച്ചിരുന്ന അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു; മികച്ചൊരു സംഘാടകന്‍ കൂടിയാണ് ജോസ് സ്‌കറിയ.

യാത്രയയപ്പ് സമ്മേളനത്തില്‍ ബിനുമോന്‍ ബേബി അധ്യക്ഷത വഹിച്ചു. മാസ് രക്ഷാധികാരി സമിതിയംഗങ്ങളായ ഫൈസല്‍ നിലമേല്‍, റഹീം ഭരതന്നൂര്‍, ഉബൈസ് മുസ്തഫ, സജിത്ത് കെ.പി, സജിത ടീച്ചര്‍, അല്ലി രമേശ്, പ്രിന്‍സ് ഫ്രാന്‍സിസ്, സെന്‍സന്‍ കുര്യാക്കോസ്, ചന്ദ്രശേഖര കുറുപ്പ്, വിശ്വന്‍ പാലക്കാട്, മനോജ് മമ്പാട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രവീണ്‍ പുതിയാണ്ടി സ്വാഗതവും മാത്യു തോമസ് നന്ദിയും പറഞ്ഞു.

കണ്ണൂര്‍ ശ്രീകണ്ഠപുരം ചെമ്പംതൊട്ടി സ്വദേശിയായ ജോസ് സ്‌കറിയ, യുണൈറ്റഡ് മോട്ടോര്‍സ് കമ്പനിയില്‍ മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ ആയിട്ടാണ് ജോലി ചെയ്തിരുന്നത്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026