l o a d i n g

ബിസിനസ്

യുപിഐ ഇടപാടുകളുടെ സര്‍വീസ് ചാര്‍ജ് പിന്‍വലിക്കണം: എന്‍സിഎ വാര്‍ഷിക പൊതുസമ്മേളനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 29, 2026

തൃശൂര്‍: ധനകാര്യ സ്ഥാപനങ്ങളിലെ യുപിഐ ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിക്കണമെന്ന് നിധി കമ്പനീസ് അസോസിയേഷന്‍ (എന്‍സിഎ) വാര്‍ഷിക പൊതുസമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. മുക്കുപണ്ട മാഫിയകള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

നിധി കമ്പനികള്‍പോലുള്ള ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ക്ക് യുപിഐ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് വലിയ അധിക ബാധ്യതയായി മാറും. മുക്കുപണ്ട തട്ടിപ്പ് കേസുകളിലെ കുറ്റവാളികളെ പിടികൂടുന്നതും ശിക്ഷിക്കുന്നതും വളരെ വിരളമായതിനാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ഷംതോറും വര്‍ധിച്ചുവരികയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

തൃശൂര്‍ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ സംഘടിപ്പിച്ച വാര്‍ഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനം രാജന്‍ ജെ. പല്ലന്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡേവീസ് എ. പാലത്തിങ്കല്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ജോസഫ് ഇ.എ. മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സലീഷ് എ.എ., സെക്രട്ടറിമാരായ സുരേഷ് എം., ഗോപന്‍ ജി. നായര്‍, വൈസ് പ്രസിഡന്റുമാരായ അടൂര്‍ സേതു, മോഹനന്‍ എം.വി., ട്രഷറര്‍ രാജേഷ് പാറാശ്ശേരി, ജനറല്‍ കണ്‍വീനര്‍ സുബ്രഹ്‌മണ്യന്‍ പി.ബി., സോണല്‍ പ്രസിഡന്റുമാരായ നിതീഷ് പി.സി., ജെറി ഫെര്‍ണാണ്ടസ്, ഫ്രാങ്കോ എം.പി. എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: പ്രസിഡന്റ്: ഡേവീസ് എ. പാലത്തിങ്കല്‍, വൈസ് പ്രസിഡന്റുമാര്‍: ജോസഫ് ഇ.എ., അടൂര്‍ സേതു, ജനറല്‍ സെക്രട്ടറി: സലീഷ് എ.എ., സെക്രട്ടറിമാര്‍: സുബ്രഹ്‌മണ്യന്‍ പി.ബി., ഗോപന്‍ ജി. നായര്‍, വിവേക് എന്‍.വി., യു.ടി. രാജന്‍, ട്രഷറര്‍: രാജേഷ് പാറാശ്ശേരി.

ചടങ്ങിന്റെ ഭാഗമായി ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കലും അവാര്‍ഡ് വിതരണവും നടന്നു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026