l o a d i n g

സാംസ്കാരികം

ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍' ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 28, 2026

ജിദ്ദ: സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ബഗ്ദാദിയയും ബംഗീശല്‍ മാപ്പിള കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച 'ഫര്‍ഹത് വതന്‍' ശ്രദ്ധേയമായി. സൗദി ദേശീയഗാനത്തോടെ ഔദ്യോഗികമായി ആരംഭിച്ച ആഘോഷത്തില്‍ തുടര്‍ന്ന് സൗദി ഗാനങ്ങളും അറേബ്യന്‍ സംഗീതവും നൃത്തവും വിവിധ കലാപരിപാടികളും അരങ്ങേറി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റീജ്യുനല്‍ മാനേജര്‍ റഹീം വലിയോറ ഉദ്ഘാടനം നിര്‍വഹിച്ച് കേക്ക് മുറിച്ചു. ലുലു ബഗ്ദാദിയ മാനേജര്‍ ഷംഷാദ്, സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ റോഷന്‍, ഫ്രെഷ് ഫുഡ് മാനേജര്‍ അഹമ്മദ് നാസര്‍, ഷോപ്പ് മാനേജര്‍ സഅദ് സഹ്രാനി, ചീഫ് അക്കൗണ്ടന്റ് അരുണ്‍ ജോസ് എന്നിവരും ലുലു മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തു.

ബംഗീശല്‍ മാപ്പിള കൂട്ടായ്മ ചെയര്‍മാന്‍ ബാദ്ഷ സ്വാഗതം പറഞ്ഞു. സുവിച അവതാരകയായിരുന്നു. പ്രശസ്ത അറേബ്യന്‍ ഗായിക ദിക്ര സലീമിന്റെ തകര്‍പ്പന്‍ പ്രകടനം ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായി മാറിയപ്പോള്‍, ഷബീര്‍ കോട്ടപ്പുറം, നിയ ഫാത്തിമ എന്നിവരുടെ ഗാനങ്ങളും സദസ്സിന്റെ വലിയ കൈയടി നേടി. ഫൈസയുടെ ഒപ്പനയും ശ്രീധ ടീച്ചറുടെ നൃത്ത കൊറിയോഗ്രഫിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. റഷീദ് കൊല്ലം, അഷ്റഫ് പറങ്ങാടി, മുസ്തഫ കുണാപുരം, രജിയ വീരാന്‍ തുടങ്ങിയവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. സംഗീതവും നൃത്തവും ഒന്നിച്ചപ്പോള്‍ ലുലു ബഗ്ദാദിയയുടെ വേദി ആഘോഷത്തിന്റെ നിറവില്‍ മുങ്ങി.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംഘടിപ്പിച്ച പെയിന്റിംഗ്, കളറിംഗ്, മെഹന്തി മത്സരങ്ങളില്‍ നിരവധിപേര്‍ ആവേശത്തോടെ പങ്കെടുത്തു. ഗഫൂര്‍ മമ്പാട്, സലാം അച്ചനപാലം, ഇഖ്ബാല്‍, യൂസഫ് കോട്ട, ഷാജി, നിസാര്‍, അദ്‌നാന്‍, സദാത്, മനാഫ്, ഹബീബ്, അംജദ്, ജെന്നി എന്നിവര്‍ക്കൊപ്പം വാസു ഹംദാന്‍, അബ്ദുല്ല മുക്കണ്ണി തുടങ്ങിയ പ്രമുഖരും ചടങ്ങിനെത്തി. കെ.എം.സി.സി നേതാക്കളായ വി.പി. മുസ്തഫ, അരിമ്പ്ര അബൂബക്കര്‍്, നാസര്‍ മാച്ചിങ്ങല്‍, ഷൗകത്ത്, സുബൈര്‍ എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും സന്നിഹിതരായി.

വനിതാ കോഓര്‍ഡിനേറ്റര്‍മാരായ ഷംസീറ, ഷാഹിറ, ഫഹിസ, മുംതാസ്, ശബ്‌ന, ഹസീന, സുനീറ, ഷാഹിദ എന്നിവര്‍ നേതൃത്വം വഹിച്ചു. വിവിധ രാജ്യക്കാരും സംഘടനകളും കുടുംബങ്ങളും ഒരേ വേദിയില്‍ ഒത്തുചേര്‍ന്നപ്പോള്‍ 'ഫര്‍ഹത് വതന്‍' വെറുമൊരു ആഘോഷത്തിനപ്പുറം സൗഹൃദത്തിന്റെയും സാംസ്‌കാരിക ഐക്യത്തിന്റെയും പ്രഖ്യാപനമായി മാറി.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026