l o a d i n g

സാംസ്കാരികം

അയോധ്യാ വിധി: നിലപാടില്‍ ഉറച്ച് നടി സ്വര ഭാസ്‌കര്‍

Thumbnail
Publisher By     Staff Reporter
September 27, 2026

ന്യൂദല്‍ഹി: തന്റെ രാഷ്ട്രീയവും സാമൂഹികവുമായ നിലപാടുകളില്‍ കൃത്രിമമായി പെരുമാറാന്‍ കഴിയില്ലെന്ന് നടി സ്വര ഭാസ്‌കര്‍. ജീവിക്കാന്‍ വേണ്ടി ഞാന്‍ ഇതിനകം അഭിനയിക്കുന്നുണ്ട്; രാഷ്ട്രീയ നിലപാടുകളില്‍ അഭിനയിക്കാന്‍ കഴിയില്ല എന്നായിരുന്നു നടിയുടെ പ്രതികരണം. 2019ലെ അയോധ്യ വിധിയെക്കുറിച്ചുള്ള സ്വരയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച നടന്‍ പൂനീത് ഇസ്സറിന്റെ പ്രതികരണത്തിനാണ് അവര്‍ മറുപടി നല്‍കിയത്. അയോധ്യ വിധി വന്നപ്പോള്‍ വല്ലാതെ സങ്കടം തോന്നിയെന്നും മുസലിം സുഹൃത്തുക്കളെ വിളിച്ച് ക്ഷമ ചോദിച്ചുവെന്നും കഴിഞ്ഞ ദിവസം നടി പറഞ്ഞിരുന്നു.
അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്ക് പിന്നാലെ താന്‍ അസ്വസ്ഥയായിരുന്നു. വിധി അന്യായമാണെന്ന് തോന്നിയിരുന്നു. വിധിക്കുശേഷം തന്റെ ഫോണ്‍ബുക്കിലുള്ള മുസ്ലിം സുഹൃത്തുക്കളുമായി ബന്ധപ്പെട്ടെന്നും അതില്‍ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരും ഉണ്ടായിരുന്നുവെന്നും അവര്‍ പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തി. ഒരു ഹിന്ദുവെന്ന നിലയില്‍ തനിക്ക് ഖേദമുണ്ടെന്നും വിധിയോട് യോജിപ്പില്ലെന്നും അവരോട് പറയാനായിരുന്നു സന്ദേശങ്ങളെന്നും സ്വര വിശദീകരിച്ചു.
2019 നവംബര്‍ 9നാണ് അയോധ്യ ഭൂമിതര്‍ക്കത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധി പ്രസ്താവിച്ചത്. തര്‍ക്കഭൂമി ക്ഷേത്രനിര്‍മാണത്തിനായി കൈമാറാനും സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് പള്ളിക്കായി അഞ്ച് ഏക്കര്‍ പകരം ഭൂമി നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
സ്വരയുടെ പുതിയ പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചതോടെയാണ് പൂനീത് ഇസ്സര്‍ രംഗത്തെത്തിയത്. കലാകാരന്മാര്‍ ഇത്തരം വിവാദങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്നും അവരുടെ പ്രധാന ഉത്തരവാദിത്വം ജനങ്ങളെ വിനോദിപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹിക പ്രവര്‍ത്തനത്തിലോ രാഷ്ട്രീയത്തിലോ പ്രവേശിക്കണമെങ്കില്‍ അതാകാമെന്നും എന്നാല്‍ കലാകാരന്മാര്‍ വിവാദപരമായ രാഷ്ട്രീയ പ്രസ്താവനകള്‍ ഒഴിവാക്കുന്നതാണ് ഉചിതമെന്നും ഇസ്സര്‍ പറഞ്ഞു. സ്വരയുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ വാര്‍ത്തകളില്‍ ഇടംനേടാനുള്ള ശ്രമമോ മറ്റാരുടെയെങ്കിലും പിന്തുണയോ ഉണ്ടാകാമെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു
എന്നാല്‍ രാഷ്ട്രീയമോ സാമൂഹികമോ ആയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് കലാകാരന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന നിലപാടിലാണ് സ്വര. അഭിനയിക്കുന്നതും സ്വന്തം അഭിപ്രായം പറയുന്നതും രണ്ടായി കാണണമെന്നാണ് അവരുടെ പ്രതികരണത്തിന്റെ ഉള്ളടക്കം.
ഇതിനിടെ സ്വര ഭാസ്‌കര്‍ പങ്കെടുക്കുന്ന റിയാലിറ്റി ഷോ സീസണ്‍ രണ്ടും ശ്രദ്ധ നേടുകയാണ്. മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് അവതാരകനാകുന്ന റിയാലിറ്റി ഷോയില്‍ 15 മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഗൗതം ഗുലാട്ടി, കരണ്‍ പട്ടേല്‍, ഷെഹ്‌സാദ് പൂനാവാല തുടങ്ങിയവരും സംഘത്തിലുണ്ട്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026